May 4, 2024

ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനം ഏകതാ ദിനമായി ആചരിച്ചു

0
Mg 5889.jpg
മുട്ടിൽ : ഇന്ത്യയുടെ ഏകീകരണത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ ജന്മദിനം ദേശീയ ഏകതാദിനാചരണമായി ആചരിക്കുന്നതിന്റെ ഭാഗമായി വയനാട് നെഹ്റു യുവ കേന്ദ്ര, മുട്ടിൽ ഡബ്ല്യു.എം.ഒ.,വി.എച്ച്.എസ്.എസിന്റെ സഹകരണത്തോടെ ഏകതാദിനാചരണ പരിപാടി സംഘടിപ്പിച്ചു.  രാജ്യം ഏകീകരിക്കുന്നതിനായി സർദാർ പട്ടേൽ നടത്തിയ ശ്രമങ്ങളെ ഉയർത്തിക്കാട്ടാനും അവബോധം ജനങ്ങളിലേക്കെത്തിക്കുന്നതിനും രാജ്യസ്നേഹം വളർത്തിയെടുക്കുന്നതിനുമാണ് ഈ പരിപാടി സംഘടിപ്പിച്ചത്.. 15-ാം വാർഡ് മെമ്പർ പി അബ്ദുള്ള ഉദ്ഘാടനം നിർവ്വഹിച്ച് ഏകതാ റൺ ഫ്ലാഗ് ഓഫ് ചെയ്തു. വി.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ ബിനുമോൾ ജോസ് അദ്ധ്യക്ഷത വഹിച്ചു. ഭാവന പ്രതിജ്ഞാ വാചകം  ചൊല്ലിക്കൊടുത്തു. എച്ച്.എസ്.എസ് പ്രിൻസിപ്പാൾ ജലീൽ, നാഷണൽ യൂത്ത് വോളന്റിയർ സനില ടി.എസ്, നാഷണൽ യൂത്ത് വോളന്റിയർ അഭിജിത്ത്.കെ.എ, വില്യം ഡൊമിനിക്, അദ്വെെത് രാജേഷ്, അബിനാസ് പി എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *