കെട്ടിടനികുതി വർദ്ധിപ്പിച്ച മാനന്തവാടി മുനിസിപ്പാലിറ്റിയുടെ തീരുമാനം പിൻവലിക്കണമെന്ന് യു.ഡി.എഫ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
മാനന്തവാടി :സാധാരണക്കാരടക്കമുള്ളവരെ
 ഒന്നടങ്കം ദുരിതത്തിലാക്കുന്ന വിധത്തിൽ നൂറ് ശതമാനം മുതൽ അറുനൂറ് ശതമാനം വരെ
കെട്ടിടനികുതി വർദ്ധിപ്പിച്ച മാനന്തവാടി മുനിസിപ്പാലിറ്റിയുടെ തീരുമാനം പിൻവലിക്കണമെന്നും അല്ലെങ്കിൽ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും യു.ഡി.എഫ്. കൗൺസിലർമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
മാനന്തവാടി ഗ്രാമപഞ്ചായത്ത് ആയിരുന്നപ്പോൾ വിടുകളുടെ നികുതി സ്ക്വയർ മീറ്ററിന് അഞ്ച് രൂപയായിരുന്നു.
മുനിസിപ്പാലിറ്റി ആയപ്പോൾ കെട്ടിട നികുതി പരിഷ്ക്കരണത്തിൽ സ്ക്വയർ മീറ്ററിന് അഞ്ച് രൂപ മുതൽ പതിനഞ്ച് രൂപ വരെ ഉയർത്താമെന്നും തീരുമാനമെടുക്കേണ്ടത് മുനിസിപ്പാലിറ്റിയാണെന്നുമുള്ള സർക്കാർ നിർദ്ദേശത്തെ തുടർന്ന് സ്ക്വയർ മീറ്ററിന് ആറ് രൂപ നിരക്കിൽ ഈടാക്കാൻ യു.ഡി.എഫ് കൗൺസിലർമാർ അംഗീകരിക്കുകയും ചെയ്തു.
എന്നാൽ ഭരണ സമിതി ഏകപക്ഷീയമായി സ്ക്വ
യർ മീറ്ററിന് 10 രൂപയായി വർദ്ധിപ്പിക്കുകയാണ് ചെയ്തത്. നൂറ് ശതമാനം വർദ്ധനവ് വരുത്തി ജനങ്ങളെ പിഴിയുകയാണ് ചെയ്യുന്നത്.
ജനവാസ കെട്ടിടങ്ങൾക്ക് വീടുകൾക്ക് ഈടാക്കുന്ന തുക മാത്രമേ നികുതിയായി സ്വീകരിക്കാൻ പാടുള്ളൂ എന്ന നിയമം ഉള്ളപ്പോൾ അതെല്ലാം ലംഘിച്ച് മുനിസിപ്പാലിറ്റി ഒരു സ്ക്വയർ മീറ്ററിന് 60 രൂപയായാണ് ഉയർത്തിയത്.600 ശതമാനം വർദ്ധനവാണ് അടിച്ചേൽപ്പിച്ചിരിക്കുന്നത്.ഇതിന് പുറമെ കഴിഞ്ഞ നാല് വർഷത്തെ കെട്ടിട നികുതിയിലും വൻ വർദ്ധനവ് വരുത്തിമുൻ കാല പ്രാഭല്യത്തോടെ സാധാരണക്കാരിൽ നിന്നും ഈടാക്കുകയാണ്.
സി.പിഎം ഭരിക്കുന്ന മുനിസിപ്പാലിറ്റി പാവപ്പെട്ടവനോട് ഒരു കരുണയും കാണിക്കാത്ത വിധത്തിലുള്ള വൻ നികുതി വർദ്ധനവാണ് അടിച്ചേൽപ്പിക്കുന്നത്.
660 സ്ക്വയർ ഫിറ്റുള്ള വീടുകൾക്ക് നികുതി വേണ്ട എന്നാണ്
സർക്കാർ തീരുമാനമെങ്കിലും അതും മുനിസിപ്പാലിറ്റി : നിർദ്ദനരായവരിൽ നിന്നും നികുതി പിരിച്ചെടുക്കുകയാണ് ചെയ്യുന്നത്.
നാല് വർഷം കഴിഞ്ഞിട്ടും നികുതി പരിഷ്ക്കരണത്തിന്റെ നടപടികൾ പൂർത്തീകരിക്കാതെ തന്നെ നികുതികൾ അടിച്ചേൽപ്പിക്കുന്നത് ജനങ്ങളോട് മുനിസിപ്പാലിറ്റി ചെയ്യുന്നത് വഞ്ചനയാണ്.
മുൻപ് സുൽത്താൻ ബത്തേരി നഗരസഭയുടെ എബ്ലം വെച്ച് മാനന്തവാടി മുനിസിപ്പാലിറ്റിയുടെ നമ്പർ പ്ലേറ്റ് അടിക്കുകയും കെട്ടിടങ്ങളിൽ സ്ഥാപിക്കുകയും ചെയ്തുപിന്നീട് എബ്ലം മാറ്റി കെട്ടിടങ്ങളിൽ സ്ഥാപിക്കുകയും ചെയ്ത വകയിൽ ലക്ഷക്കണക്കിന് രൂപയാണ് മുനിസിപ്പാലിറ്റിക്ക് നഷ്ടം വരുത്തിയത്.
ഇതിന്ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പറഞെങ്കിലും യാതൊന്നുമുണ്ടായില്ല ഇതിന് പുറമെ മത്സ്യ മാംസ മാർക്കറ്റ് തുറന്ന്പ്രവർത്തിക്കാനുള്ള നടപടി സ്വീകരിക്കാത്തതിനാലും മാനന്തവാടി മുനിസിപ്പാലിറ്റി ബസ്റ്റാന്റിലെ 38മുറികൾ വാടകക്ക് കൊടുക്കാത്തതിനാലും നഗരസഭക്ക് ഒരു കോടിയോളം രൂപയാണ് നഷ്ടം വരുത്തിവെച്ചത്.
പ്രളയം മൂലം കഷ്ടപ്പെടുന്ന മുനിസിപ്പാലിറ്റിയിലെ ജനങ്ങളെ വെല്ലുവിളിച്ച് കൊണ്ട് മുനിസിപ്പാലിറ്റിക്ക് കിട്ടേണ്ട വരുമാനങ്ങൾ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാതെ സാധാരണക്കാരെ പീഡിപ്പിക്കുന്ന നടപടിക്കെതിരെ യു.ഡി.എഫ്. കൗൺസിലർമാർ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും യു.ഡി.എഫ്. മുനിസിപ്പാലിറ്റിയിൽ അധികാരത്തിൽ വന്നാൽ ജനങ്ങളെ ദുരിതത്തിലാക്കുന്ന കെട്ടിട നികുതി പിൻവലിക്കുന്ന നടപടിയാണ് ആദ്യം സ്വീകരിക്കുകയെന്നും കൗൺസിലർമാർ പറഞ്ഞു.
പത്രസമ്മേളനത്തിൽ ജേക്കബ്ബ് സെബാസ്റ്റ്യൻ, സ്റ്റെർ വിൻസ്റ്റാനി, ബി.ഡി.അരുൺകുമാർ, വി.യു.ജോയി, ഹരിചാലിഗദ്ധ, ശ്രീലത കേശവൻ, ഷീജ ഫ്രാൻസീസ്, മഞ്ജുള അശോകൻ, എന്നിവർ സംബന്ധിച്ചു.
Ad

കല്‍പ്പറ്റ:ജലവിഭവ വകുപ്പിനു കീഴിലുള്ള കാരാപ്പുഴ വിനോദസഞ്ചാര കേന്ദ്രത്തില്‍ നാഷണല്‍ അഡ്വഞ്ചര്‍ ഫൗണ്ടേഷന്റെ(എന്‍എഎഫ്)നിയന്ത്രണത്തില്‍ അഡ്വഞ്ചര്‍ പാര്‍ക്ക്  പ്രവര്‍ത്തനം തുടങ്ങി. സി.കെ. ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ...
Read More
.കൽപ്പറ്റ. : വരച്ചാര്‍ത്ത്' 2020  പ്രദര്‍ശന വിപണന മേളയ്ക്ക് കൽപ്പറ്റയിൽ തുടക്കമായി . കൽപ്പറ്റ ആസ്ഥാനമായ ജീവന്‍ ജ്യോതിയുടെ  നേതൃത്വത്തിൽ നബാര്‍ഡിന്റെ സഹായത്തോടെ കുടുംബശ്രീ, ഖാദി ബോര്‍ഡ്, എന്‍ ഊര് എന്നീ സര്‍ക്കാര്‍ ...
Read More
മാനന്തവാടി: പാരമ്പര്യ  അനുഷ്ഠാന കലകളെ സംരക്ഷിക്കുന്നതിനായി ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന പാരമ്പര്യ അനുഷ്ഠാന കലകളുടെ പ്രദര്‍ശനം  ഉത്സവം 2020 മാനന്തവാടി പഴശ്ശിപാര്‍ക്കില്‍ തുടങ്ങി. മാനന്തവാടി നഗരസഭാ ...
Read More
പനമരം: പൗരത്വ നിയമഭേദഗതിക്കെതിരെയും, കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനുമെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം.എൽ എ നയിക്കുന്ന ജില്ലാ പദയാത്ര " രാഷ്ട്ര ...
Read More
കൽപ്പറ്റ : ജില്ലാ ആയുർവേദ ആശുപത്രിയിൽ  വച്ച്  മാനസികാരോഗ്യം  പദ്ധതിയുടെ ഭാഗമായ്  'സർവ്വം മനോമയം ' പരിപാടി  നടത്തപ്പെട്ടു.ഡോ അഞ്ജലി അൽഫോൻസ് മുഖ്യ പ്രഭാഷണം നടത്തി. മാനസിക ...
Read More
വെള്ളമുണ്ട പഞ്ചായത്ത് മുസ്ലീം  യൂത്ത് ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളമുണ്ടയില്‍ ശഹീന്‍ബാഗ് ഐക്യദാര്‍ഢ്യസദസ്സ് സംഘടിപ്പിച്ചു.പ്രസിഡണ്ട് സിദ്ദീഖ് പീച്ചംകോട് അദ്ധ്യക്ഷം വഹിച്ചു.ജില്ലാ മുസ്ലിം ലീഗ് വൈസ്പ്രസിഡണ്ട് കെ സി ...
Read More
 മാനന്തവാടി: മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കാരിത്താസ് ഇന്ത്യയുമായി സഹകരിച്ചു നടപ്പിലാക്കുന്ന നവജീവന്‍ ദുരന്ത ലഘൂകരണ പദ്ധതിയുടെ ഭാഗമായി ആരോഗ്യ ...
Read More
      പൊതു വിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷൻ വഴി നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷയ യിൽ ജില്ലയ്ക്ക് ഉജ്ജ്വല വിജയം    പരീക്ഷ എഴുതിയ ...
Read More
വൈദ്യുതി മുടങ്ങുംമാനന്തവാടി 66 കെ.വി. സബ്‌സ്റ്റേഷനില്‍ വാര്‍ഷിക അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 25 ന് ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ 5 വരെ  മാനന്തവാടി, തവിഞ്ഞാല്‍, വെള്ളമുണ്ട, ...
Read More
കല്‍പ്പറ്റ റസ്റ്റ് ഹൗസിലെ  കോണ്‍ഫറന്‍സ് ഹാള്‍ വാടകയ്ക്ക് നല്‍കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.  130 ആളുകള്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള ഹാളില്‍ സ്റ്റേജ്, മൈക്ക്, ടോയ്‌ലറ്റ് സൗകര്യം ഉണ്ട് ...
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *