April 27, 2024

വയനാട്ടിൽ 41 പേര്‍ കൂടി നിരീക്ഷണത്തില്‍ : ചെക്ക്‌പോസ്റ്റുകളില്‍ നിരീക്ഷണം ശക്തമാക്കി

0


കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 41 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുവരുടെ എണ്ണം 164 ആയി. 16 പേരുടെ സാമ്പിള്‍ പരിശോധയ്ക്ക് അയച്ചതില്‍ 9 പരിശോധനാഫലം നെഗറ്റീവ് ആണ്. 7 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 
ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കി. മുത്തങ്ങയില്‍ 1500 പേരെയും ബാവലിയില്‍ 200 പേരെയും പരിശോധിച്ചു. വിവിധ രോഗ ലക്ഷണമുള്ളവരെ ആശുപത്രികളില്‍ പരിശോധനയ്ക്ക് വിധേയരാകാന്‍ നിര്‍ദേശിച്ചു. തീര്‍ത്ഥാടനത്തിനെത്തിയ മൂ് പേര്‍ കടുത്ത പനിയുള്ള സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം തിരിച്ച് പോയി. ചെക്ക്‌പോസ്റ്റുകളില്‍ നിയോഗിക്കപ്പെ' പരിശോധനാ ടീമിന് ആവശ്യമായ തെര്‍മ്മല്‍ സ്‌കാനര്‍ ലഭ്യമാക്കുതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. 12 സ്വാഡുകളാണ് വിവിധ ചെക്ക്‌പോസ്റ്റുകളിലായി പ്രവര്‍ത്തിക്കുത്.  മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവയുടെ ലഭ്യത ഉറപ്പ് വരുത്താന്‍ നടപടികള്‍ സ്വീകരിക്കും. സാനിറ്റൈസര്‍ ഉത്പാദനത്തിന്  സന്നദ്ധത അറിയിച്ച സ്ഥാപനത്തിന് അടിയന്തിര പെര്‍മിറ്റ് അനുവദിക്കാന്‍ എക്‌സൈസ് വകുപ്പിന് നിര്‍ദേശം നല്‍കി. മാസ്‌ക്കുകളുടെ നിര്‍മ്മാണം കുടുംബശ്രീ യൂണിറ്റുകളില്‍ നടന്നു വരുന്നുണ്ട്. റിസോര്‍ട്ടുകളില്‍ എത്തുവരെ ജാഗ്രതയോടെ നിരീക്ഷിച്ച് റിപ്പോര്‍ട്ട് നൽകുന്നതിന്  ഡി.ടി.പി.സി സെക്രട്ടറിയെ ചുമതലപ്പെടുത്തി. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് ഉപയോഗപ്പെടുത്തുതിന് ആരോഗ്യ മേഖലയില്‍ നി് വിരമിച്ച ജീവനക്കാരുടെ പ'ിക തയ്യാറാക്കും. സദ്ധ പ്രവര്‍ത്തകരുടെ പ്രത്യേക സേന രൂപീകരിക്കും. ഇവര്‍ക്ക് ആരോഗ്യ വകുപ്പ് പരിശീലനം നല്‍കും. പട്ടിക വർഗ്ഗകോളനികളില്‍ ആരോഗ്യ ജാഗ്രത പുലര്‍ത്തും. ഇവിടെ പോഷകാഹാര ലഭ്യത ഉറപ്പ് വരുത്തുമെും ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *