സി-ഡിറ്റ് മാധ്യമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
സി-ഡിറ്റിൻ്റെ കവടിയാർ കേന്ദ്രത്തിൽ വിഷ്യൽ മീഡിയ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിപ്ലോമ കോഴ്സ് ഇൻ വെബ് ഡിസൈൻ ആൻ്റ് ഡെവലപ്മെൻ്റ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വീഡിയോഗ്രഫി, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ നോൺ ലീനിയർ എഡിറ്റിംഗ് എന്നീ കോഴ്സുകളിലേക്ക് പ്ലസ് ടു യോഗ്യതയുള്ളവർക്കും, സർട്ടിഫിക്കറ്റ് കോഴ്സ് ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി കോഴ്സിലേക്ക് എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. അഞ്ച് ആഴ്ച മുതൽ ആറ് മാസം വരെയാണ് വിവിധ കോഴ്സുകളുടെ ദൈർഘ്യം.
കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി ആഗസ്റ്റ് 28. താത്പര്യമുള്ളവർ തിരുവനന്തപുരം കവടിയാർ ടെന്നീസ് ക്ലബ്ബിനു സമീപമുള്ള സി-ഡിറ്റ് കമ്മ്യൂണിക്കേഷൻ കോഴ്സ് ഡിവിഷനുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് 0471-2721917, 8547720167 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.



Plz give me a notification