May 15, 2024

കൽപ്പറ്റ ജനറൽ ഹോസ്പിറ്റലിൽ “മാതൃയാനം “പദ്ധതി.

0
Mg 0364.jpg
കൽപ്പറ്റ :  പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും ബൈസ്റ്റാൻ്ററെയും ( സഹായി) അവരുടെ വീട്ടിലേക്ക് സൗജന്യമായി വാഹനത്തിൽ എത്തിക്കുന്ന “മാതൃയാനം “പദ്ധതി കൽപ്പറ്റ ജനറൽ ഹോസ്പിറ്റലിൽ വെച്ച് സി.കെ. ശശീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജനറൽ ഹോസ്പിറ്റലിൽ അധികമായി പത്ത് കിടക്കകൾ സജ്ജമാക്കുകയും മെഡിക്കൽ ഐ.സി.യു. സെൻട്രലൈസ്ഡ് മെഡിക്കൽ ഓക്സിജൻ പ്ലാൻ്റ് എന്നിവയുടെ പ്രവർത്തനവും ന്യൂ ബോൺ സ്റ്റെബിലൈസേഷൻ യൂണിറ്റ് എന്നിവയുടെ പ്രവർത്തനവും ആരംഭിച്ചതായി  ഉദ്ഘാടന മദ്ധ്യേ    എം.എൽ.എ അറിയിച്ചു

      ഗവ: ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ: ശ്രീകുമാർ മുകുന്ദൻ സ്വാഗതം പറഞ്ഞ ഉദ്ഘാടന പരിപാടിയിൽ കൽപ്പറ്റ നഗരസഭാ അദ്ധ്യക്ഷത സനിതാ ജഗദീഷ് അദ്ധ്യക്ഷത വഹിച്ചു.നഗര സഭാ ആരോഗ്യ സ്റ്റാൻറിങ്ങ് ചെയർപേഴ്സൺ അജിത, വാർഡ് കൗൺസിലർ സുരേഷ്, എൻ. എച്ച് ' എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ: ബി. അഭിലാഷ് എന്നിവർ ചടങ്ങിന്ആശംസകൾ അർപ്പിച്ചു  സംസാരിച്ചു.  ജനറൽ ഹോസ്പിറ്റൽ പി.ആർ.ഒ ' സിജോ ടി.എസ് ചടങ്ങിന് നന്ദി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *