എൻജീനിയറിംഗ് കോളേജ്: സ്റ്റാഫ് ക്വാട്ടേഴ്സിൻ്റെയും ലേഡീസ് ഹോസ്റ്റലിൻ്റെയും ഉദ്ഘാടനവും രണ്ട് പ്രവർത്തികളുടെ ശിലാസ്ഥാപനവും 12 ന്

വികസന കുതിപ്പിൽ തലപ്പുഴയിലെ വയനാട് എൻജീനിയറിംഗ് കോളേജ്.നിർമ്മാണം പൂർത്തിയാക്കിയ സ്റ്റാഫ് ക്വാർട്ടേഴ്സിന്റെയും ലേഡീസ് ഹോസ്റ്റലിൻ്റെയും ഉദ്ഘാടനവും രണ്ട് പ്രവർത്തികളുടെ ശിലാസ്ഥാപനവും 12 ന് നടക്കും.12 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെയാണ് ഉദ്ഘാടനം നിർവ്വഹിക്കുക.
നിലവിൽ 26 കോടിയിലധികം രൂപയുടെ നിർമ്മാണ പ്രവർത്തികളാണ് വയനാട് എൻജിനീയറിംഗ് കോളേജിൽ നടക്കുന്നത്. 4.9 കോടി രൂപ ചിലവിൽ ലേഡീസ് ഹോസ്റ്റലിൻ്റെയും, 7.5 കോടിയുടെ ഗസറ്റഡ് ഓഫീസേഴ്സ് ക്വാട്ടേഴ്സും, 7.2 കോടി ചിലവിൽ എൻ.ജി.ഒ ക്വാട്ടേഴ്സിൻ്റെയും നിർമ്മാണ പ്രവർത്തികൾ പൂത്തിയായി കഴിഞ്ഞു.ഈ കെട്ടിടങ്ങളുടെ ഉദ്ഘാഘാടനവും ഇത് കൂടാതെ 3 പുതിയ അക്കാദമിക്ക് ബ്ലോക്ക് നിർമ്മാണത്തിന് 7 കോടിയും, പ്ലേസ്മെൻ്റ് കം ഗസ്റ്റ്ഹൗസിനായി 1.78 കോടിയുടെ പ്രവർത്തികളുടെ ശിലാസ്ഥാപനവുമാണ് 12 മുഖ്യമന്ത്രി ഓൺലൈനിലൂടെ നിർവ്വഹിക്കുക. ഉദ്ഘാടന ചടങ്ങുകളുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു കഴിഞ്ഞു. കോളേജിൽ നടന്ന സ്വാഗത സംഘം രൂപീകരണ യോഗം തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അനിഷ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ.അനിത അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.ജെ.ഷജിത്ത്, പി.ടി.എ.പ്രസിഡൻ്റ് യു.എ.പൗലോസ്, സി.എ.രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.എം.പി., എം.എൽ.എ എന്നിവർ രക്ഷാധികാരികളായും തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അനിഷ സുരേന്ദ്രൻ ചെയർമാനായും പ്രിൻസിപ്പാൾ ഡോ.അനിത കൺവീനറായും തിരഞ്ഞെടുത്തു.



Leave a Reply