September 26, 2023

ഓണ്‍ലൈന്‍ അദാലത്ത് ; 18 പരാതികള്‍ തീര്‍പ്പാക്കി

0
IMG-20201006-WA0166.jpg
വൈത്തിരി താലൂക്ക്തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തില്‍  18 പരാതികള്‍ തീര്‍പ്പാക്കി. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളയുടെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അദാലത്ത് നടത്തിയത്. അപേക്ഷകര്‍ അക്ഷയ കേന്ദ്രങ്ങളിലെത്തി കളക്ടറോട്  പരാതികള്‍ അറിയിച്ചു. ചൊവ്വാഴ്ച  രാവിലെ 10.30 മുതല്‍ നടന്ന അദാലത്തില്‍ പ്രളയ ധനസഹായം, ഭൂമി സംബന്ധിച്ച പരാതികള്‍, വൈദ്യുതി, ബാങ്ക് ലോണ്‍, നിയമനം തുടങ്ങിയ വിഭാഗങ്ങളിലായി 21 പരാതികള്‍ ലഭിച്ചു. ഇതില്‍ 18 പരാതികള്‍ തീര്‍പ്പാക്കി.  തീര്‍പ്പാക്കാത്ത പരാതികള്‍ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ഈ പരാതികളില്‍ വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.  
കളക്ട്രേറ്റില്‍ നടന്ന ഓണ്‍ലൈന്‍ അദാലത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ സി.എം വിജയലക്ഷ്മി, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *