പരിമിതികൾക്കിടയിലും പട്ടികവർഗ്ഗ സൊസൈറ്റി 26 വീടുകൾ നിർമ്മിച്ചു കൈമാറി.

കൽപ്പറ്റ: പട്ടികവർഗ്ഗ വകുപ്പിലെ ഭവനരഹിതരായ കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുന്നതിന് പട്ടികവർഗ്ഗ സൊസൈറ്റി ഏറ്റെടുത്ത ജോലികൾ പൂർത്തിയായി വരുന്നു.
ഒരു വീടിന് 350000 രൂപ നിരക്കിൽ പട്ടികവർഗ്ഗ വികസന വകുപ്പിൽ നിന്നും 46 വീടുകളുടെ നിർമാണം ആണ് സൊസൈറ്റി ഏറ്റെടുത്തത് .നിർമ്മാണം പൂർത്തിയാക്കിയ 26 വീടുകൾ ഗുണഭോക്ത്ത്തക്കൾക്ക് കൈമാറി .ബാക്കി 20 എണ്ണൽ 10 എണ്ണം വാർപ്പ് കഴിഞ്ഞു. ബാക്കിയുള്ളവ നിർമ്മാണ
ഘട്ടത്തിലാണ്. 16-17 വർഷത്തിലെ ഫണ്ട് ഉപയോഗിച്ചാണ് വീടുകളുടെ നിർമാണം നടക്കുന്നത്.അമ്പലവയൽ പഞ്ചായത്തിലെ അരിമുണ്ട മട്ടപ്പാറ , ,പുതിയപാടി , നെല്ലാറച്ചാൽ
എന്നിവിടങ്ങളിലാണ് വീടുകൾ നിർമ്മിച്ചിട്ടുള്ളത്.സൊസൈറ്റി കോ നിർമ്മാണ ആവശ്യത്തിനുള്ള സാമഗ്രികൾ നൽകുമെന്ന സർക്കാർ പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും അത് നടപ്പായില്ല എങ്കിലും പരിമിതികൾക്കുള്ളിൽ നിന്നാണ് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്.ഇപ്പോൾ സൊസൈറ്റി അംഗങ്ങളുടെ സാമ്പത്തികസ്ഥിതിയും തൊഴിലും പ്രതിസന്ധിയിലാണ്



Leave a Reply