കേരളത്തിലെ ജനങ്ങളുടെ പ്രവർത്തനമാണ് കോവിഡ് പ്രതിരോധത്തെ ഫലപ്രദമാക്കുന്നതെന്ന് രാഹുൽ ഗാന്ധി എം.പി.

സി.വി.ഷിബു
കൽപ്പറ്റ:
മുന്നറിയിപ്പില്ലാത്ത ലോക് ഡൗൺ കോവിഡ് പ്രതിസന്ധി രൂക്ഷമാക്കിയതായി രാഹുൽ ഗാന്ധി എം പി. മൂന്ന് ദിവസത്തെ സന്ദർശനത്തിന് വയനാട്ടിലെത്തിയ അദ്ദേഹം കൽപ്പറ്റയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
ഇനിയെങ്കിലും കേന്ദ്ര സർക്കാർ ഉണർന്നു പ്രവർത്തിക്കണം. കേരളത്തിലെ ജനങ്ങളുടെ പ്രവർത്തനമാണ് കോവിഡ് പ്രതിരോധത്തെ ഫലപ്രദമാക്കുന്നതെന്ന് രാഹുൽ ഗാന്ധി എം.പി. പറഞ്ഞു. ഹർഷവർധനൻ്റെ കുറ്റപ്പെടുത്തൽ നിർഭാഗ്യകരം. വയനാട്ടിലെ കോവിഡ് പ്രതിരോധം തൃപ്തികരെന്നും മുണ്ടേരി സ്കൂൾ കെട്ടിട ഉദ്ഘാടനം ഒഴിവാക്കിയതിൽ പരാതിയില്ല. ഞാൻ വയനാട്ടിലെ ജനങ്ങളുടെ പ്രതിനിധിയാണ്. മഹാമാരിയുടെ കാലത്ത് പ്രതിപക്ഷത്തിനും പങ്ക് വഹിക്കാനുണ്ട്. ഇന്നത്തെ യോഗവുമായി ബന്ധപ്പെട്ട വിവാദവും നിർഭാഗ്യകരം. ജനങ്ങളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനാണ് താൻ യോഗത്തിൽ പങ്കെടുക്കുന്നത്. കേരള സർക്കാറുമായുള്ള അഭിപ്രായ വ്യത്യാസമുള്ളത് ആശയപരമായി മാത്രം. രാജ്യത്തെ പുതിയ കാർഷിക നിയമങ്ങൾ കർഷകരുടെ നടുവൊടിക്കുകയും ഭക്ഷ്യ ഭദ്രത തകർക്കുകയും ചെയ്യും. ഇതിൻ്റെ ഗുണം രണ്ടോ മൂന്നോ ആളുകൾക്ക് മാത്രം. രാജ്യത്തിൻ്റെ നട്ടെല്ലായ കർഷകർ ഈ നിയമങ്ങളെ ചെറുക്കും. അവർക്കൊപ്പം കോൺഗ്രസുണ്ടാകും.
വയനാട്ടിലെ കർഷകരുടെ ഉല്പന്നങ്ങൾക്ക് വിപണി ഉണ്ടാകണം. വയനാട്ടിലെ അരിക്ക് ആഗോള വിപണന സാധ്യതയുണ്ട്. സ്വർണ കള്ളക്കടത്ത് കേസിൽ നീതിപൂർവമായ അന്വേഷണം നടക്കട്ടെ. സത്യം പുറത്തു വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഫാറൂഖ് അബ്ദുള്ളക്കെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതം
കമൽനാഥ് വനിതാ നേതാവിനെതിരെ നടത്തിയ പരാമർശത്തോട് യോജിപ്പില്ല
ബി.ജെ.പി. ഭരണം രാജ്യത്തെ എല്ലാ മേഖലകളെയും തകർത്തു.
ചൈന രാജ്യത്തിൻ്റെ അതിർത്തിയിൽ കയ്യേറ്റം നടത്തിയിട്ടും പ്രധാനമന്ത്രി കള്ളം പറയുകയാണ്.
പ്രധാനമന്ത്രി രാജ്യത്തിനകത്ത് ഭിന്നത വളർത്തി രാജ്യത്തെ ദുർബലപ്പെടുത്തുന്നു.
ചൈന പിടിച്ചെടുത്ത 1200 കിലോമീറ്റർ എപ്പോ തിരിച്ചുപിടിക്കുമെന്ന് ഇന്നെങ്കിലും പ്രധാനമന്ത്രി പറഞ്ഞാൽ മതിയായിരുന്നു.
പക്ഷേ ചൈനയെ കുറിച്ച് പ്രധാനമന്ത്രി ഒരക്ഷരം മിണ്ടില്ല. താൻ ജനങ്ങളുടെ പ്രതിനിധി ആണെന്നും ജനങ്ങളുടെ ശബ്ദമാണ് തൻറെ ശബ്ദം എന്നും രാഹുൽഗാന്ധി എം.പി പറഞ്ഞു.



Leave a Reply