May 8, 2024

ആരോഗ്യ സ്ഥാപനങ്ങളില്‍ വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു

0


ജില്ലയിലെ വിവിധ  ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ വിവിധ  തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു.  പബ്ലിക് റിലേഷന്‍ കം ലെയ്സണ്‍ ഓഫീസര്‍ – ഹോസ്പിറ്റല്‍  മാനേജ്മെന്റില്‍, എം. ബി.എ,എം.എച്ച്.എ,എം.പി.എച്ച്, എം.എസ്.ഡബ്യൂ ഹോസ്പിറ്റല്‍ മാനേജ്മെന്റില്‍ 2 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് https://forms.gle/GN3sQHTE8RgJpgFh7എന്ന ലിങ്ക് വഴി അപേക്ഷിക്കാം. മാസ വരുമാനം 20000 രൂപ. 
ഫിസിയോതെറാപിസ്റ്റ് –  ബി.പി.റ്റിയും 3 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമുള്ളവര്‍ക്ക്    https://forms.gle/umtqDH9Ezqe6X3Mk7എന്ന ലിങ്ക് വഴി അപേക്ഷിക്കാം. മാസ വരുമാനം 20000.. 

ജെ.പി.എച്ച്.എന്‍  -അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും  ജെ.പി.എച്ച്.എന്‍ കോഴ്സ് പാസ്സായിരിക്കണം , കേരള നേഴ്സസ് ആന്റ്  മിഡ്വൈവ്സ് കൗണ്‍സിലില്‍  രജിസ്ട്രേഷന്‍ നിര്‍ബന്ധം,  അപേക്ഷകര്‍ക്ക്  https://forms.gle/CDt6iG7YYKcwrQKa9   എന്ന ലിങ്ക് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. മാസ വരുമാനം 20000-.

സ്പെഷല്‍ എജുക്കേറ്റര്‍ -് ബിരുദം, സ്പെഷ്യല്‍ എജുക്കേഷനില്‍ ബി.എഡ്, 1 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് https://forms.gle/Ky7rBtXX6hZPR7dYA  എന്ന ലിങ്ക് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം.

അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍ –  എം.എച്ച്.എ  (മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍) / എം.എസ്.സി  ഇന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ്, ആശുപത്രികളില്‍ ക്വാളിറ്റി അഷ്വറന്‍സ് ഹെല്‍ത്ത് കെയറില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് എന്ന https://forms.gle/iGvQT6Yx2imMtMPZAലിങ്ക് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. മാസ വരുമാനം 25000.

താല്‍പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 25 ന് വൈകീട്ട് 5 നകം അപേക്ഷകള്‍  സമര്‍പ്പിക്കണം. ് തപാല്‍ വഴിയോ നേരിട്ടോ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. പ്രായപരിധി 01.04.2020 ന് 40 വയസ്സ് കവിയരുത്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *