May 15, 2024

തൊഴിലുറപ്പ് തൊഴിലാളികൾ പഞ്ചായത്ത് ഓഫീസുകള്‍ക്ക് മുമ്പില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

0
Img 20201106 Wa0185.jpg


 കല്‍പ്പറ്റ: നിയമപ്രകാരം പ്രായപരിധിയില്ലാതെ തൊഴില്‍ നല്‍കുക, തൊഴില്‍ദിനങ്ങള്‍ 200 ആയി വര്‍ദ്ധിപ്പിക്കുക, തൊഴിലുറപ്പ് കൂലി 700 രൂപയായി വര്‍ധിപ്പിക്കുക, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ESI ആനുകൂല്യം അനുവദിക്കുക, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പ്രത്യേക ക്ഷേമനിധി രൂപീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ് ഐ എന്‍ ടി യു സി സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത് തലങ്ങളിലും മാര്‍ച്ചും ധര്‍ണ്ണയും  സംഘടിപ്പിച്ചു . സമൂഹത്തിലെ ഏറ്റവും ദുര്‍ബലമായ തൊഴിലാളി വിഭാഗമായ തൊഴിലുറപ്പ് തൊഴിലാളികളുടെ ജീവിതാവസ്ഥ വളരെ പരിതാപകരമാണ്. പ്രായപരിധിയില്ലാതെ തൊഴില്‍ നല്‍കിയിരിക്കണം എന്നും 100 ദിവസം കൃത്യമായി ജോലി നല്‍കണമെന്നും കര്‍ഷക തൊഴിലാളികളുടെ മിനിമം വേതനം നല്‍കണമെന്നും ജോലി നല്‍കിയില്ലെങ്കില്‍ തൊഴിലില്ലായ്മ വേതനം നല്‍കണമെന്നും അടക്കമുള്ള വ്യവസ്ഥകളുമായി നടപ്പിലാക്കിയ ഗ്രാമീണ തൊഴിലുറപ്പ് നിയമം അട്ടിമറിക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ നിലവിലുള്ളത്. പലതവണ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഒരു മികച്ച പദ്ധതി ആവിഷ്‌കരിക്കാന്‍ ഇരുകൂട്ടരും തയ്യാറായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചു കൊണ്ടാണ് സംസ്ഥാനവ്യാപകമായി പഞ്ചായത്ത് തലങ്ങളില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്  ജില്ലാതല ഉദ്ഘാടനം ഐ എന്‍ ടി യു സി ജില്ലാ പ്രസിഡണ്ട് പി പി ആലി മുട്ടില്‍ പഞ്ചായത്ത് ഒഫീസിനു മുമ്പില്‍ നിര്‍വ്വഹിച്ചു യോഗത്തില്‍ ബാബു പിണ്ടി പുഴ അധ്യക്ഷത വഹിച്ചു മോഹന്‍ദാസ് കോട്ടക്കൊല്ലി, ഏലിയാമ്മ മാത്തുക്കുട്ടി ,സുന്ദര്‍രാജ് എടപ്പെട്ടി ,ഇഖ്ബാല്‍ ,കുട്ടിഹസ്സന്‍ എന്നിവര്‍ സംസാരിച്ചു വിവിധ കേന്ദ്രങ്ങളില്‍ പുല്‍പളളിയില്‍ കെ പി സി സി അംഗം കെ.എല്‍ പൗലോസും ,മേപ്പാടിയില്‍  ഐ എന്‍ ടി യു സി ജില്ലാ വൈസ് പ്രസിഡണ്ട് ബി സുരേഷ് ബാബു ,തവിഞ്ഞാലില്‍ ഐ എന്‍ ടി യു സി ജില്ലാ ജനറല്‍ സെക്രട്ടറി ടി എ റെജി ,നൂല്‍പുഴയില്‍ ഐ എന്‍ ടി യു സി മോട്ടോര്‍ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ഉമ്മര്‍കുണ്ടാട്ടില്‍ ,കണിയാമ്പറ്റയില്‍.ഐ എന്‍ ടി യു സി യൂത്ത് വിങ്ങ് ജില്ലാ പ്രസിഡണ്ട് സാലിറാട്ടക്കൊല്ലി ,പടിഞ്ഞാറതറയില്‍  ഐ എന്‍ ടി യു സി ജില്ലാ സെക്രട്ടറി പി എം ജോസ് ,മുള്ളന്‍കൊല്ലിയില്‍ ഐ എന്‍ ടി യു സി ജില്ലാ വൈസ് പ്രസിഡണ്ട് പി എന്‍ ശിവന്‍ ,കോട്ടത്തറയില്‍ ഐ എന്‍ ടി യു സി കോട്ടത്തറ മണ്ഡലം പ്രസിഡണ്ട്  തങ്കച്ചന്‍ ,മൂപ്പനാട് .മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ആര്‍ ഉണ്ണി കൃഷ്ണന്‍ ,പനമരത്ത് ഐഎന്‍ ടി യു സി ജില്ലാ സെക്രട്ടറി ബേബി തുരുത്തിയിലും ,തരിയോട് .മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് വി ജി ഷിബു , നെന്‍മേനിയില്‍ ഐ എന്‍ ടി യു സി ജില്ലാ വൈസ് പ്രസിഡണ്ട് കെ എം വര്‍ഗ്ഗീസ് ,പൂതാടി. ഐ .എന്‍ ടി യു സി മണ്ഡലം പ്രസിഡണ്ട് കെ ജി ബാബു  എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ ഉദ്ഘാടനം ചെയ്യ്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *