May 15, 2024

ഹരിത ഓഡിറ്റ് : പരിശോധന സമിതി അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി

0
Img 20210107 Wa0280.jpg
ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിത ഓഡിറ്റ് നടപ്പാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ പരിശോധന  സമിതി അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി. ഡെപ്യൂട്ടി കളക്ടര്‍ ഇ. മുഹമ്മദ് യൂസഫ് ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.അനൂപ്, ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു, ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ വി.കെ ശ്രീലത തുടങ്ങിയവര്‍ ക്ലാസെടുത്തു.
ഹരിത കേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായിട്ടാണ് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളും വിദ്യാലയങ്ങളും ഹരിത ഓഡിറ്റിങ്ങിനു വിധേയമാക്കി ഹരിത ഓഫീസുകള്‍ എന്ന ബഹുമതി നല്‍കുന്നത്. . പരിശോധന സമിതി അംഗങ്ങള്‍ ജില്ലാതല ഓഫീസുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന ഓഫീസുകള്‍, ബ്ലോക്ക് ഓഫീസുകള്‍, താലൂക്ക് ഓഫീസുകള്‍ എന്നിവയിലെ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഗ്രീന്‍ ഓഫീസ് സര്‍ട്ടിഫിക്കറ്റും ഗ്രേഡും നല്‍കും. ഇരുപത്തി രണ്ട് ഇനങ്ങളുടെ പരിശോധനയില്‍  100 മാര്‍ക്കില്‍ 90-100 നേടുന്ന ഓഫീസുകള്‍ക്ക് എ ഗ്രേഡും 80-89 വരെ നേടുന്നവര്‍ക്ക് ബി ഗ്രേഡും 70-79 വരെ നേടുന്നവര്‍ക്ക് സി ഗ്രേഡും നല്‍കും. എ ഗ്രേഡ് ലഭിക്കുന്ന ജില്ലയിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ആദ്യ മൂന്ന് ഓഫീസുകള്‍ക്ക് അവാര്‍ഡും നല്‍കും.  ജനുവരി 26 ന് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഹരിത ഓഫീസ് പ്രഖ്യാപനം നടത്തും. തദ്ദേശ സ്വയം ഭരണ തലത്തില്‍ അതത് ഓഫീസുകളില്‍ ജനപ്രതിനിധികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *