യൂണിറ്റുകളിൽ ഹൃദയതാളം; ജില്ലയിലെ ആദ്യ കോൺഗ്രസ്സ് യൂണിറ്റ് കമ്മിറ്റിയുടെ (സി.യു.സി) ജില്ലാതല തല സ്വീകരണ സമ്മേളനം ചീരാലിൽ വെച്ച് ഉദ്ഘാടനം ചെയ്തു


Ad
കൽപ്പറ്റ: കേരളത്തിൽ കോൺഗ്രസിനെ താഴേത്തട്ടിൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടു കൂടി യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കുന്നതിൻ്റെ ഭാഗമായി കെ.പി.സി.സി.യുടെ തീരുമാനപ്രകാരം വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ ട്രയൽ പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട നെന്മേനിയിൽ ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ പതാക ഉയർത്തിയും ഗാന്ധി അനുസ്മരണം നടത്തിയും ആകെയുള്ള മുപ്പത്തിനാല് ബൂത്ത്കളിലായി 204 കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ ( സി.യു.സി) രൂപീകരിച്ചു. പതിനഞ്ച് മുതൽ ഇരുപത് വരെ കോൺഗ്രസ് കുടുംബങ്ങളെ ചേർത്തുള്ള യൂണിറ്റ് കമ്മിറ്റികളാണ് രൂപീകരിച്ചത്. ജില്ലാതല ഉൽഘാടനം ചീരാലിൽ വെച്ച് പാർട്ടി പതാക ഉയർത്തി കൊണ്ട് ഡിസിസി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ നിർവ്വഹിച്ചു. 
ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ ഗാന്ധി അനുസ്മരണ സന്ദേശം നൽകി.യോഗത്തിൽ ചീരാൽ മണ്ഡലം പ്രസിഡണ്ട് കെ.മുനീബ് അധ്യക്ഷത വഹിച്ചു. കെ.എൽ. പൗലോസ്, കെ.കെ.അബ്രഹാം, അഡ്വ.എൻ.കെ.വർഗ്ഗീസ്, കെ.വി.പോക്കർ ഹാജി, ഡി.പി.രാജശേഖരൻ, കെ.ഇ. വിനയൻ,ശോഭന കുമാരി, ഉമ്മർ കുണ്ടാട്ടിൽ, സി.ടി. ചന്ദ്രൻ, അമൽ ജോയി, കെ.വി.ശശി, അനന്തൻ ചുള്ളിയോട്, സരള ടീച്ചർ, ജയാ മുരളി തുടങ്ങിയവർ വിവിധ CUC കൾ രൂപീകരിക്കുന്നതിന് നേതൃത്വം നൽകി സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *