റോഡിന്റെ ഇരുവശങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു


Ad
മാനന്തവാടി: വന്യജീവി വരാഘോഷത്തോടെനുബന്ധിച്ചു വയനാട് വന്യജീവി സങ്കേതം, തോൽപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷന് കീഴിലെ തൊൽപെട്ടി അതിർത്തി മുതൽ ചെക്പോസ്റ്റ് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു. തോൽപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാരും, തോൽപ്പെട്ടി ഇ ഡി സി ഗൈഡുമാരും, കോഴിക്കോട് എം ആർ എം എക്കോ സൊല്യൂഷൻ അംഗങ്ങളുമാണ് പ്ലാസ്റ്റിക് നീക്കം ചെയ്തത്. പരിപാടി തിരുനെല്ലി ഗ്രാമ പഞ്ചായത്ത് മെമ്പർ കെ ടി ഷർമിനാസ് ഉദ്ഘാടനം ചെയ്തു. തോൽപ്പെട്ടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ പി അബ്ദുൽ ഗഫൂർ, തോൽപ്പെട്ടി ഇ ഡി സി പ്രസിഡന്റ്‌ ദിലീപ് നെടുതന, എം ആർ എം എക്കോ സൊല്യൂഷൻ ഡയറക്ടർ ഷാഹിദ് എം കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *