കർഷക ദിനാഘോഷം നടത്തി;അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകരെ ആദരിച്ചു

അമ്പലവയൽ: അമ്പലവയൽ ഗ്രാമ പഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും നേതൃത്ത്വത്തിൽ കേരള പിറവി ദിനത്തിൽ കർഷക ദിനാഘോഷവും, കർഷകരെ ആദരിക്കലും അമ്പലവയൽ സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീർ ഉദ്‌ഘാടനം നിർവ്വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജെസ്സി ജോർജ് അദ്ധ്യക്ഷത വഹിച്ചു. വയനാട് കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജമീല കുന്നത്ത് മികച്ച കർഷകരെ ആദരിച്ചു. അനീഷ് ബി നായർ, ഗ്ലാഡിസ് സ്കറിയ, വി വി രാജൻ, എൻ സി കൃഷ്ണകുമാർ, അബ്ദുൾ ഗഫൂർ, ജോസ് പി പി, ടി ഡി മാത്യു, സുനിൽകുമാർ ആർ, എൻ കെ രാജൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ലിഞ്ചു തോമസ് സ്വാഗതവും കൃഷി അസിസ്റ്റന്റ് രജനി എം ആർ നന്ദിയും പറഞ്ഞു.
പഞ്ചായത്തിലെ മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട സത്യൻ ടി ആർ (മികച്ച കർഷകൻ), രാധ ചീങ്ങേരി (വനിത കർഷക), നിജീഷ് നെല്ലിപറമ്പിൽ (മികച്ച യുവകർഷകൻ), ഭാസ്ക്കരൻ പാമ്പള (മികച്ച SC/ST കർഷകൻ), തങ്കപ്പൻ മുണ്ടുപറമ്പിൽ (മുതിർന്ന കർഷക തൊഴിലാളി), പൗലോസ് കെ ജെ (മുതിർന്ന കർഷകൻ) എന്നിവരെയാണ് ആദരിച്ചത്.



Leave a Reply