വൈത്തിരിയിൽ കക്കൂസ് മാലിന്യം തള്ളിയ രണ്ട് പെരിന്തൽമണ്ണ സ്വദേശികൾ പിടിയിൽ
കക്കൂസ് മാലിന്യം തള്ളുന്നവരെ പിടികൂടി വൈത്തിരി പോലീസ്. രാത്രിയുടെ മറവിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്ന മലപ്പുറം സ്വദേശികളായ രണ്ടു പേരെ ടാങ്കറടക്കം വൈത്തിരി പോലീസ് പിടികൂടി. പെരിന്തൽമണ്ണ സ്വദേശികളായ മുനീർ, ജംഷിദ് എന്നിവരെയാണ് പട്രോളിംഗിനിടെ ഇന്ന് പുലർച്ചെ വൈത്തിരി പോലീസ് പിടികൂടിയത്
വൈത്തിരി പൂക്കോട് താടാകത്തിനു സമീപം കക്കൂസ് മലിന്യവുമായി എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈത്തിരിയിലെ പുഴയോരങ്ങളിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതിയുണ്ടായിരുന്നു.



Leave a Reply