April 28, 2024

കുട്ടികൾക്കായി സൗജന്യ ഹൃദ്രോഗ ചികിത്സാ ക്യാമ്പ് ഞായറാഴ്ച കൽപ്പറ്റയിൽ

0
Collagemaker 20211104 1333289792.jpg
കൽപ്പറ്റ: മെട്രോമെഡ് ഇൻറർർനാഷണൽ കാർഡിയാക് സെൻററും മാധ്യമം ദിനപത്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ശിശുമിത്ര’ സൗജന്യ ഹൃദ്രോഗ ചികിത്സാ ക്യാമ്പ് നവംബർ 7ന് ഞായറാഴ്ച കൽപ്പറ്റ ലിയോ മെട്രോ കാർഡിയാക് െസൻററിൽ നടക്കും. രാവിലെ 10 മണിമുതൽ ഉച്ചക്ക് 1 മണിവരെയാണ് ക്യാമ്പ്. കുട്ടികളിലുള്ള ഹൃദ്രോഗങ്ങൾ കണ്ടുപിടിച്ച് ആവശ്യമായ ചികിത്സ ലഭ്യമാക്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് ‘ശിശുമിത്ര’യിലൂടെ ഹൃദ്രോഗ ചികിത്സയും ആവശ്യമായി വരുന്ന സാഹചര്യത്തിൽ ശസ്ത്രക്രിയയും പൂർണമായും കോഴിക്കോട് മെട്രോമെഡ് ഇൻറർനാഷണൽ കാർഡിയാക് സെൻററിൽ വെച്ച് സൗജന്യമായി നൽകും. ക്യാമ്പിൽ പെങ്കടുക്കുന്നവർക്കുള്ള ടെസ്റ്റുകളും സൗജന്യമായിരിക്കും. മുൻകുട്ടി വിളിച്ച് ബുക്ക് ചെയ്യുന്നവർക്കായിരിക്കും ക്യാമ്പിൽ പെങ്കടുക്കാനാവുക. സംസ്ഥാനത്ത് വിരലിലെണ്ണാവുന്ന ആശുപത്രികളിൽ മാത്രമേ കുട്ടികൾക്കുള്ള ഹൃദയ ചികിത്സ സൗകര്യം ഇപ്പോഴുള്ളൂ. അവിടെത്തെന്ന പലപ്പോഴും ചികിത്സക്കായി ദീർഘകാലം കാത്തിരിക്കേണ്ടിയും വരും. സാധാരണക്കാർക്ക് ഒരിക്കലും ഉൾക്കൊള്ളാനാവാത്തതായിരിക്കും ചികിത്സാ ചെലവ്. ഈ അവസ്ഥക്കുള്ള പരിഹാരമായിക്കൂടിയാണ് ‘ശിശുമിത്ര’ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കുട്ടികളുടെ ഹൃദയ ചികിത്സ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച വിദഗ്ധരായ ഡോക്ടർമാരുടെ സേവനവും ആധുനിക ചികിത്സ രീതികളും ‘ശിശുമിത്ര’യിലൂടെ കുട്ടികൾക്ക് ലഭ്യമാകും.
‘ശിശുമിത്ര’ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാനും ക്യാമ്പിൽ പങ്കടുക്കാനായി ബുക്ക് ചെയ്യുന്നതിനും 9048665555, 04956615555 എന്നീ നമ്പറുകളിൽ 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *