September 15, 2024

ഒ.പി. പ്രവർത്തനത്തിലെ അപാകത ;മുഖം രക്ഷിക്കാൻ ഡ്രൈവറെ മാറ്റി ഡി.എം.ഒ. ഉത്തരവിറക്കി, വ്യാപക പ്രധിഷേധം

0
Img 20211105 132632.jpg
                 
മാനന്തവാടി: അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിലെ  ഒ.പി. പ്രവർത്തനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ പരാതി ഉന്നയിക്കുകയും അതേ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡ്രൈവറെ സ്ഥലംമാറ്റി മുഖം രക്ഷിക്കുകയും ചെയ്തു. ഒ.പി. പ്രവർത്തനവുമായി യാതൊരു ബന്ധവുമില്ലാത്ത ഡ്രൈവറെ സ്ഥലം മാറ്റിയതിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ജനറൽ ട്രാൻസ്ഫർ അപേക്ഷ ക്ഷണിക്കുന്നതിന് ഒരു രാത്രി മുമ്പ് ഡി.എം.ഒ ഇത്തരത്തിൽ ഉത്തരവിറക്കിയത് സംശയം ജനിപ്പിക്കുന്നതാണ്.
ജില്ലാ മെഡിക്കൽ ഓഫീസിൽ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് വ്യാപകമായ അഴിമതിയും രാഷ്ട്രീയ പകപോക്കലും നടക്കുന്നതായി ആരോപിച്ചു കൊണ്ട് കേരള എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധ ധർണ്ണ നടത്തി. ഭിന്നശേഷിക്കാരും, വനിതകളും, രോഗികളുമായ ക്ലാസ്സ് ഫോർ ജീവനക്കാരുടെ ഉൾപ്പെടെ സ്ഥലം മാറ്റങ്ങളിൽ യാതൊരു മാനദണ്ഡവും പാലിക്കുന്നില്ല. ജില്ലാ മെഡിക്കൽ ഓഫീസിൽ പത്ത് വർഷത്തിലധികമായി സ്ഥലം മാറ്റപ്പെടാതെ ജീവനക്കാർ ജോലി ചെയ്യുന്ന സാഹചര്യമുള്ളപ്പോഴാണ് ഇത്തരത്തിൽ പ്രതികാര മനോഭാവത്തോടു കൂടിയുള്ള നടപടികളെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് ആരോപിച്ചു.
മാനന്തവാടി ബ്രാഞ്ച് പ്രസിഡണ്ട് എൻ.വി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം എൻ.ജെ ഷിബു, ജില്ലാ ട്രഷറർ കെ.ടി.ഷാജി, സി.ജി.ഷിബു, സിനീഷ് / ജോസഫ്, എം.വി സതീഷ്,അബ്ദുൾ ഗഫൂർ, ശിവൻ പുതുശ്ശേരി, രഞ്ജൻ, ബേബി പേടപ്പാട്, ജയേഷ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *