നവ ചിന്ത വായനശാല തുറക്കാത്തതിൽ പ്രതിഷേധിച്ച് ദ്വാരക യുവജനവേദി പ്രതീകാത്മക അ വായനശാല പ്രവർത്തിപ്പിച്ചു

ദ്വാരക നവ ചിന്ത വായനശാല തുറക്കാത്തതിൽ പ്രതിഷേധിച്ച് ദ്വാരക യുവജനവേദി പ്രതീകാത്മക അ വായനശാല പ്രവർത്തിപ്പിച്ചു. വിദ്യാർഥികൾക്കും തൊഴിലാളികൾക്കും ഏറെ പ്രയോജനപ്പെടേണ്ട വായനശാല വൈകുന്നേരങ്ങളിൽ പ്രവർത്തിപ്പിക്കാതെ പൊതു സ്ഥാപനത്തെ തകർക്കുകയാണ് എന്ന് യുവജനവേദി ആരോപിച്ചു. ഗ്രന്ഥശാല പ്രസ്ഥാനത്തെ തകർക്കുന്ന ഇത്തരം നിരുത്തരവാദിത്വപരമായ പ്രവർത്തനങ്ങൾക്കെതിരെ താലൂക്ക് ലൈബ്രറി കൗൺസിൽ ആസ്ഥാനം ഉപരോധിക്കുന്നത് അടക്കമുള്ള സമരപരിപാടികൾ സ്വീകരിക്കുമെന്ന് ദ്വാരക യുവജനവേദി അറിയിച്ചു.



Leave a Reply