ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് വയനാട് മെഡിക്കൽ കോളേജ് സന്ദര്‍ശിച്ചു

മാനന്തവാടി : ആരോഗ്യ- വനിതാ, ശിശുവികസന വകുപ്പു മന്ത്രി വീണ ജോര്‍ജ്ജ് വയനാട് മെഡിക്കൽ കോളേജ് ആശുപത്രി സന്ദര്‍ശിച്ചു. രാവിലെ 8.30 ന് മെഡിക്കൽ കോളേജിലെത്തിയ മന്ത്രി അത്യാഹിത വിഭാഗത്തിലെ സൗകര്യങ്ങൾ നോക്കിക്കാണുകയും
രോഗികളുമായി സംസാരിക്കുകയും ചെയ്തു. ശേഷം ഓക്സിജൻ ജനറേഷൻ പ്ലാന്റ്, നഴ്സിംഗ് കോളേജിനുള്ള പുതിയ കെട്ടിട നിർമ്മാണം, ഡി. എം. ഒ. ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിലും സന്ദർശനം നടത്തി. സന്ദർശനത്തിനിടെ രോഗികളുടെ കൂട്ടിരിപ്പുകാരുടെ പരാതികളും മന്ത്രി നേരിൽ കേൾക്കുകയും ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശം നൽകുകയും ചെയ്തു.
കേരള പോലീസ് അസോസിയേഷന്റെയും കേരള പോലീസ് ഓഫീസേർഴ്സ് അസോസിയേഷന്റെയും വയനാട് ജില്ലാ കമ്മിറ്റി സംഭാവന നൽകിയ മെഡിക്കൽ കോളേജിനുള്ള ഇൻക്വസ്റ്റ് ടേബിൾ മന്ത്രി ആശുപത്രി സൂപ്രണ്ടിന് കൈമാറി.
ഒ.ആർ. കേളു എം. എൽ. എ., മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി. കെ. രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഡോ. റംല ബി, ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമൻ, ഡയറക്ടർ ഡോ.വി.ആർ രാജു,
മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.കെ.കെ മുബാറക്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി, ആശുപത്രി സൂപ്രണ്ട് എ.പി. ദിനേശ്കുമാർ അനുഗമിച്ചു.



Leave a Reply