April 28, 2024

ജില്ലയില്‍ പൊതുപരിപാടികള്‍ക്കുള്ള അനുമതി കോവിഡ് ജാഗ്രതാ പോര്‍ട്ടല്‍ വഴി മാത്രം

0
Img 20220112 073232.jpg
 കൽപ്പറ്റ :  വയനാട് ജില്ലയില്‍ നടത്തപ്പെടുന്ന വിവിധ കലാ, സാംസ്‌കാരിക, സാമൂഹ്യ പൊതു പരിപാടികള്‍, വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് അനുമതി ലഭിക്കുന്നതിനായി ഇനി മുതല്‍ https://covid19jagratha.kerala.nic.in/ പോര്‍ട്ടലിലെ Festrival/ Events മെനു വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വെബ്‌സൈറ്റിലെ ഈ മെനുവില്‍ രജിസ്റ്റര്‍ ചെയ്ത് ലഭിക്കുന്ന അനുമതി പത്രത്തിന്റെ അടിസ്ഥാനത്തില്‍ പരിപാടികള്‍ നടത്താമെന്നാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗ തീരുമാനം. വെബ്‌സൈറ്റ് മുഖേനയല്ലാതെ പൊതു പരിപാടികള്‍ക്ക് ഇനി മുതല്‍ കളക്ടറേറ്റില്‍ നിന്നു പ്രത്യേകമായി അനുമതി നല്‍കില്ല.
ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ പൊതു പരിപാടികള്‍ കഴിവതും ഒഴിവാക്കേണ്ടതും സര്‍ക്കാര്‍ പരിപാടികള്‍ കഴിയുന്നതും ഓണ്‍ലൈനായി നടത്തേണ്ടതുമാണ്. അത്യാവശ്യ പരിപാടികള്‍ നടത്തുന്നതിന് മുന്‍പായി പരിപാടി സംബന്ധിച്ച വിവരം മേല്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും അനുവദിക്കപ്പെട്ട ആളുകള്‍ മാത്രമെ പങ്കെടുക്കുന്നുള്ളു എന്ന് ഉറപ്പു വരുത്തേണ്ടതുമാണ്. വെബ്‌സൈറ്റിലെ വിവരം പരിശോധിച്ച് ബന്ധപ്പെട്ട സ്റ്റേഷന്‍ പരിധിയിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പരിശോധന നടത്തുകയും കോവിഡ് പ്രോട്ടോകോള്‍ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *