April 27, 2024

ഭൂരേഖ ഡ്രോണ്‍ സര്‍വെ ജീവനക്കാര്‍ക്ക് പരിശീലനം

0
Img 20220113 074609.jpg
 
കൽപ്പറ്റ:ഡിജിറ്റല്‍ കേരള ഡ്രോണ്‍ സര്‍വെയുടെ ഭാഗമായുള്ള ജീവനക്കാര്‍ക്കുള്ള പരിശീലനം ഇന്ന് (13.1.22 ) തുടങ്ങും. കളക്‌ട്രേറ്റില്‍ നടക്കുന്ന പരിശീലനത്തില്‍ റവന്യു സര്‍വെ വിഭാഗം ജീവനക്കാര്‍ പങ്കെടുക്കും. ആദ്യ ഘട്ടമായി മാനന്തവാടി വില്ലേജിലെ ഡ്രോണ്‍ സര്‍വെയക്ക് അനുയോജ്യമായ സ്ഥലങ്ങള്‍ വേര്‍തിരിച്ച് ഈ മാസം അവസാന വാരം സര്‍വെ നടപടികള്‍ തുടങ്ങും. നാല് മാസത്തിനുള്ളില്‍ സര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കി റവന്യു വിഭാഗത്തിന് രേഖകള്‍ കൈമാറാനാണ് പദ്ധതിതയ്യാറാവുന്നത്. കേരളത്തിലെ വില്ലേജുകളില്‍ ഡ്രോണ്‍ സര്‍വ്വെയ്ക്ക് അനുയോജ്യമായ പ്രദേശം കണ്ടെത്തി സര്‍വെ പൂര്‍ത്തിയാക്കുന്നതാണ് പദ്ധതി. പഞ്ചായത്ത് രാജ് മന്ത്രാലയം, റവന്യു വകുപ്പ്, സംസ്ഥാന സര്‍വ്വെ വകുപ്പ്, സംസ്ഥാന പഞ്ചായത്ത് രാജ് വകുപ്പ്, സര്‍വ്വെ ഓഫ് ഇന്ത്യ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. പദ്ധതി പ്രദേശത്തെ മുഴുവന്‍ വസ്തുക്കളുടെയും അതിര്‍ത്തികള്‍ ഡ്രോണ്‍ സര്‍വെയ്ക്ക് അനുയോജ്യമായ രീതിയില്‍ ക്രമീകരിക്കണം. ഇതിനായി ഭൂവുടമകള്‍ വസ്തുവിന്റെ അതിരടയാളങ്ങള്‍ സര്‍വെയ്ക്ക് പ്രാപ്യമാകുന്നവിധത്തില്‍ സജ്ജമാക്കണം. തെരഞ്ഞെടുക്കപ്പെടുന്ന വില്ലേജുകളിൽ ഭൂവുടമകള്‍ക്ക് നോട്ടീസ് ലഭിക്കുന്ന മുറയ്ക്ക് ഫോറം വണ്‍ എ മുന്നോടിയായി പൂരിപ്പിച്ച് നല്‍കണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *