വളർത്തു മൃഗങ്ങൾക്കായി മഴക്കാല മുന്നൊരുക്കം
കൽപ്പറ്റ : മഴക്കാല മുന്നൊരുക്കം വളര്‍ത്തുമൃഗങ്ങള്‍ക്കായി' എന്ന പദ്ധതിയുടെ ആദ്യഘട്ട പരിശീലന പരിപാടി ജില്ലയിൽ സമാപിച്ചു. ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ മൃഗസംരക്ഷണ വകുപ്പ്, ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഏറ്റവും അപകടസാധ്യതയുള്ള പഞ്ചായത്തുകളിൽ പരിശീലന പരിപാടികൾ സംഘടിപ്പിച്ചത്. വരാനിരിക്കുന്ന മഴക്കാലത്ത് വെള്ളപ്പൊക്കത്തിൽ നിന്നും ഉരുൾപൊട്ടൽ അപകടത്തിൽ നിന്നും കന്നുകാലികളെയും സഹജീവികളെയും സംരക്ഷിക്കുന്നതിനാണ് ജില്ലയിലെ ദുരന്തസാധ്യതയുള്ള പഞ്ചായത്തുകളിൽ പരിപാടി നടത്തിയത്. വാർഡ് തലത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്വയം സഹായ സംഘങ്ങൾ, റെസ്ക്യൂ ടീമുകൾ തുടങ്ങിയവയുടെ കഴിവ് വളർത്തിയെടുക്കുക എന്നിവയാണ് പരിപാടിയുടെ ആദ്യഘട്ട പ്രധാന പ്രവർത്തനങ്ങൾ. ദുരന്ത നിവാരണ വികസനം കൂടാതെ വാർഡ് തലത്തിൽ മൃഗങ്ങൾക്കുള്ള പ്രഥമ ശുശ്രൂഷാ സംഘം രൂപീകരിക്കുകയും, വാർഡ് തലത്തിൽ മൃഗങ്ങൾക്ക് താൽക്കാലിക അഭയകേന്ദ്രങ്ങൾ കണ്ടെത്തുകയും, ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള എല്ലാ പഞ്ചായത്തുകളിലെയും ഗ്രാമീണ സമൂഹത്തിനുള്ളിൽ പോസ്റ്ററുകളും ബാനറുകളും രൂപത്തിൽ ഐ ഇ സി സമഗ്രികൾ വ്യാപകമായി പ്രചരിപ്പിക്കുക തുടങ്ങിയ കാര്യങ്ങളായിരുന്നു പദ്ധതിയിൽ ഉണ്ടായിരുന്നത്. ഏറ്റവും കൂടുതൽ കന്നുകാലികളുള്ള വയനാട്ടിലെ ഏറ്റവും അപകടസാധ്യതയുള്ള പനമരം, മുപ്പൈനാട്, മേപ്പാടി, തിരുനെല്ലി എന്നീ പഞ്ചായത്തുകളിലാണ്
പരിശീലന പരിപാടി സംഘടിപ്പിച്ചത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വാർഡ് മെമ്പർമാർ, ജില്ലാ എമർജൻസി ഓപ്പറേഷൻ സെല്ലിന്റെ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെയുള്ള പഞ്ചായത്ത് പ്രതിനിധികൾ പരിപാടികൾ പങ്കാളികളായിരുന്നു. ദ്വിദിന പരിശീലന പരിപാടിയിൽ പൊതുവായ തയ്യാറെടുപ്പ് നടപടികൾ, മൃഗങ്ങൾക്കുള്ള പ്രഥമശുശ്രൂഷ, ഓരോ വാർഡിലെയും അപകടസാധ്യതയുള്ള സ്ഥലങ്ങൾ തിരിച്ചറിയൽ, മൃഗങ്ങളെ ഒഴിപ്പിക്കാനുള്ള സ്ഥലങ്ങൾ, അടിയന്തര ഘട്ടങ്ങളിൽ ഭൂപടങ്ങളുടെ ഉപയോഗം, ഐ ഇ സി മെറ്റീരിയൽ വിതരണം എന്നിവയെക്കുറിച്ച് ചർച്ച ചെയ്തു. ഡോ. കരുണാകരൻ, അഖിൽ ദേവ്- ഡി.ഡി.എം.എ., കേരള വെറ്ററിനറി & അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിലെ ഡോ. രതീഷ്, റിൻസ്, ഐ.ടി. സെൽ- വയനാട്, പ്രവീൺ എസ്, എച്ച്.എസ്.ഐ ഇന്ത്യയിൽ നിന്നുള്ള ജയ്ഹരി എ.കെ എന്നിവർ പ്രോഗ്രാമിന്റെ പരിശീലകരായിരുന്നു.
Leave a Reply