45 കുടുംബങ്ങൾക്ക് മൂന്ന് സെൻ്റ് ഭൂമി വീതം സൗജന്യമായി നൽകും
മാനന്തവാടി: നിർധനരും നിരാലംമ്പരുമായ നാൽപ്പത്തി അഞ്ച് കുടുംബങ്ങൾക്ക് മൂന്ന് സെൻ്റ് ഭൂമി വീതം സൗജന്യമായി നൽകുന്നു. അപേക്ഷ നാളെ സ്വീകരിക്കും. മാനന്തവാടി കൈതാങ്ങും നാസർ മാനുവും ചേർന്നാണ് ഒന്നര ഏക്കർ ഭൂമി സൗജന്യമായി നൽകുന്നത്.
മാനന്തവാടി ഒണ്ടയങ്ങാടിയിലുള്ള ഒരു ഏക്കർ സ്ഥലവും കുഞ്ഞോത്തുള്ള അര ഏക്കർ സ്ഥലവുമാണ് സൗജന്യമായി കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നത്.നിർധന
കുടുംബങ്ങളിൽ നിന്നുള്ള അപേക്ഷ വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ മാനന്തവാടി കടവത്ത് ബിൽഡിങ്ങിൽ സ്വീകരിക്കും.
സ്വന്തമായി വീടോ സ്ഥലമോ ഇല്ലെന്ന അതാത് വാർഡ് മെമ്പർമാരുടെ സാക്ഷ്യപത്രം അപേക്ഷയോടൊപ്പം നൽകണം. വീടും സ്ഥലവും ഇല്ലാതെവാടക വീടുകളിൽ താമസിക്കുന്നവർക്ക് മുൻഗണന നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 9526986786 എന്ന നമ്പറൽ ബന്ധപ്പെടേണ്ടതാണ്.
Leave a Reply