April 26, 2024

രാഹുൽ ഗാന്ധി വയനാട്ടിൽ :സുരക്ഷയൊരുക്കി മൂവായിരം പോലീസുകാർ

0
കൽപ്പറ്റ: 
രാഹുൽ ഗാന്ധിയുടെ സന്ദർശനം പ്രമാണിച്ച്  വയനാട്ടിൽ സുരക്ഷ ഒരുക്കുന്നതിന്  മൂവായിരം പോലീസുകാരെ വിന്യസിച്ചു. 
 
പ്രത്യേക വിമാനത്തിൽ ഉച്ചയ്ക്ക് 2.30 നാണ് രാഹുൽ ഗാന്ധി കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. യു.ഡി.എഫ് നേതാക്കൾ ചേർന്ന് രാഹുൽ ഗാന്ധിയെ സ്വീകരിച്ചു. തുടർന്ന് കാളികാവിലായിരുന്നു ആദ്യ സ്വീകരണം പിന്നീട് നിലമ്പൂർ, എടവണ്ണ, അരിക്കോട് എന്നിവിടങ്ങളിൽ രാഹുൽ എത്തി തർന്ന്  റോഡ് മാർഗ്ഗം രാത്രിയോടെയാണ് രാഹുൽ ഗാന്ധി കൽപ്പറ്റയിലേക്ക് എത്തിയത്. കൽപ്പറ്റ പി.ഡബ്ല്യൂ.ഡി ഗസ്റ്റ് ഹൗസിലാണ് രാഹുൽ താമസിക്കുന്നത്. നാളെ രാവിലെ 10 മണിക്ക് കളക്ട്രേറ്റിലെ എം.പി ഫെസിലിറ്റേഷൻ സെൻ്റർ സന്ദർശിക്കും. ഇവിടെവെച്ച് വിവിധ മേഖലകളിൽ നിന്നുള്ളവരും ആയി രാഹുൽഗാന്ധി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കർഷക പ്രതിനിധികൾ, ട്രേഡ് യൂണിയൻ നേതാക്കൾ ,റെയിൽവേ ആക്ഷൻ കമ്മിറ്റി, ആദിവാസി പ്രതിനിധികൾ തുടങ്ങിയവരാണ് രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുക. തുടർന്ന് റോഡ്ഷോ ആരംഭിക്കും.11 മണിക്ക് കൽപ്പറ്റ മുനിസിപ്പൽ ഓഫീസ് പരിസരത്തു നിന്നും റോഡ് ഷോ ആരംഭിക്കും പുതിയി ബസ് സ്റ്റാന്റ് പരിസരത്ത് വച്ച് രാഹുൽ വോട്ടർമാരോട് സംസാരിക്കും തുടർന്ന് കമ്പളക്കാട്, പനമരം, മാനന്തവാടി,
 പുൽപ്പള്ളി,സുൽത്താൻ ബത്തേരി, എന്നിവിടങ്ങളിൽ പര്യടനം നടത്തും 
രാഹുൽ ഗാന്ധിയുടെ സന്ദർശനം കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട് . മൂവായിരം  പോലീസുകാരാണ് സുരക്ഷ ഒരുക്കുന്നത്. കാളികാവിൽ നിന്ന് നിലമ്പൂരിലേക്ക്  ഉള്ള വഴിമധ്യേ ചായക്കടയിൽ കടയിൽ കയറി നേതാക്കൾക്കൊപ്പം   ചായ കുടിച്ചത് അണികൾക്ക് ആവേശമായി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *