April 26, 2024

രോഗികൾക്ക് സഹായവുമായി യുവ സൈനികർ.

0
65.jpg

      

മാനന്തവാടി:  രോഗികൾക്ക് സഹായവുമായി യുവ സൈനികർ.ഒണ്ടയങ്ങാടിയിൽ  കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയയായ രഞ്ജിമ രമേശിനാണ് ടീംവയനാടൻ സോൾജിയേഴ്സ് ഒരുലക്ഷം രൂപയുടെ ധനസഹായം നൽകിയത്.

മാനന്തവാടി ഒമ്പതാം ഡിവിഷൻ മുൻസിപ്പൽ കൗൺസിലർ  എൽസമ്മ തോമസിസിന്റെ  സാന്നിധ്യത്തിൽ കുട്ടിയുടെ വീട്ടുകാർക്ക് തുക കൈമാറി. 
ടീംവയനാടൻ സോൾജിയേഴ്സ്
പ്രസിഡണ്ട്  ബിനോയി പള്ളിക്കുന്ന് ചെക്ക് വീതരണം ചെയ്തു.  സെക്രട്ടറി സക്കീർ ഹുസൈൻ ചുണ്ടേൽ, ട്രഷറർ പ്രിൻസ് ചുള്ളിയോട്, കൺവീനർ സുധീഷ് കൽപ്പറ്റ എന്നിവർ പരിപാടിക്ക് നേതൃത്വം  നൽകി.
വയനാട്ടിലെ 78 പേർ അടങ്ങുന്ന സൈനികരുടെ കൂട്ടായ്മയാണ് ടീംവയനാടൻ സോൾജിയേഴ്സ്.  ഇത് രണ്ടാം തവണയാണ് ജില്ലയിൽ ഇവർ ധനസഹായം വിതരണം ചെയ്യുന്നത് .

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *