April 26, 2024

ഡോ. ഗീതു ഡാനിയേലിന് ദേശീയ ഗവേഷക പുരസ്‌കാരം

0
Geedhu Daniel.jpg
ഡോ. ഗീതു ഡാനിയേലിന് ദേശീയ ഗവേഷക പുരസ്‌കാരം

കല്പറ്റ: പുൽപള്ളി പഴശ്ശിരാജാ കോളേജ് അദ്ധ്യാപികയും, യുവ ഗവേഷകയുമായ ഡോ. ഗീതു ഡാനിയേലിന് ആദർശ് വിദ്യാ സരസ്വതി രാഷ്ട്രീയ പുരസ്കാരം ലഭിച്ചു.

പശ്ചിമ ഘട്ടത്തിൽ ധാരാളമായി കണ്ടുവരുന്ന യൂജീനിയ യൂനിഫ്‌ളോറ (സ്റ്റാർ ചെറി) എന്ന സസ്യത്തിന്റെ ഹൃദ്രോഗം തടയുന്നതിൽ ഉള്ള പങ്കിനെ കുറിച്ച് കോയമ്പത്തൂർ കെ.എ.എസ്.സി യിൽ പ്രൊഫ. ഡോ. എസ് കൃഷ്ണകുമാരിയുടെ കീഴിൽ നടത്തിയ ഗവേഷണമാണ് പുരസ്‌കാരത്തിന് അർഹമായത്. നിരവധി അന്തർദേശീയ ജേർണലുകളിൽ ഇത് സംബന്ധിച്ച പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

കേരള പ്രവാസി സംഘം വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി സരുൺ മാണി മീനങ്ങാടിയുടെ ഭാര്യയും, കോയമ്പത്തൂർ കാവനാൽ കെ. വി. ഡാനിയലിന്റേയും, ലീലാമ്മ ഡാനിയലിന്റേയും മകളുമാണ്‌. നിരവധി ദേശീയ-അന്തർദേശീയ ശാസ്ത്ര ജേർണലുകളുടെ എഡിറ്റോറിയൽ ബോർഡ്‌ അംഗമായും, നിരൂപകയായും പ്രവർത്തിച്ച്‌ വരുന്നു. റോയൽ സൊസൈറ്റി ഓഫ്‌ ബയോളജി (യു.കെ) യുടെ ചാർട്ടേർഡ്‌ ബയോളജിസ്റ്റ്‌ ബഹുമതി, യംഗ്‌ സയന്റിസ്റ്റ്‌ അവാർഡ്‌ (2016), ഫ്രാൻസിസ്‌ ക്രിക്ക്‌ റിസർച്ച്‌ അവാർഡ്‌ (2016),  ഇൻഡ്യൻ അക്കാദമിക്‌ റിസർച്ച്‌ അസ്സോസിയേഷന്റെ മികച്ച ഗവേഷണ വിദ്യാർത്ഥിക്കുള്ള പുരസ്‌കാരം (2017), ശിക്ഷാ ഭാരതി പുരസ്‌കാരം (2018), ഐ എ ആർ എ ഗവേഷക പുരസ്കാരം (2018), ഭാരത് ഗൗരവ് പുരസ്‌കാരം (2018) തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ഡോ. ഗീതുവിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *