April 26, 2024

ആദിവാസി വിദ്യാർഥികൾക്ക് സീറ്റ് വർദ്ധനവ് നടപ്പിലാക്കണം:എംഎസ്എഫ്

0
കൽപ്പറ്റ:പ്ലസ് വൺ പഠനത്തിന് ആദിവാസി വിദ്യാർഥികൾക്ക് സീറ്റ് വർദ്ധനവ്  നടപ്പിലാക്കണമെന്ന്  എംഎസ്എഫ് ജില്ലാ പ്രവർത്തകസമിതി ആവശ്യപ്പെട്ടു.
പ്ലസ് വൺ പ്രവേശനത്തിന് രണ്ടാം സപ്ളിമെന്ററി അലോട്ട്മെൻറ്റ് കൂടി പൂർത്തിയായപ്പോൾ വയനാട് ജില്ലയിൽ 600ലധികം ആദിവാസി വിദ്യാർഥികൾ സീറ്റ് ലഭിക്കാതെ പുറത്തു നിൽക്കുകയാണ്.ഏറ്റവും അധികം ആദിവാസികളുള്ള ജില്ലാ ആയിരുന്നിട്ടും 175 സീറ്റ്  മാത്രമാണ് ഈ വിഭാഗത്ത് വർദ്ധിപ്പിച്ചത്.ജനസംഖ്യക്ക് അനുപാതിക വർദ്ധനവ് ഉണ്ടായില്ല.എന്നാൽ മാറ്റു ജില്ലകളിൽ സീറ്റുകൾ  ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണ് ഉള്ളത്.ജില്ലയിൽ സീറ്റ്  വർദ്ധനവ് ഉണ്ടായിരിക്കുന്നത് സയൻസ് വിഷയങ്ങളിലുമാണ്.ആദിവാസി വിദ്യാർഥികൾ ഭൂരിഭാഗവും ആഗ്രഹിക്കുന്നത് ഹ്യുമാനിറ്റിസ് വിഭാഗത്തിൽ പഠിക്കുന്നതിനാണ്.അത് കൊണ്ട് തന്നെ ഭൂരിപക്ഷം കുട്ടികളും തുടർ പഠനം നടത്താൻ കഴിയാതെ മറ്റു ജോലികൾക്ക് പോകുന്ന അവസ്ഥയാണ് ആദിവാസി മേഖലകളിൽ സംഭവിക്കാൻ പോകുന്നത്.ഈ വിഷയത്തിൽ അടിയന്തരമായി സർക്കാർ ഇടപെടണം.ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി എംഎസ്എഫ് മുന്നോട്ടു പോകും.പ്രവർത്തകസമിതി യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി പി ഷൈജൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി നവാസ് എം പി ഉദ്ഘാടനം ചെയ്തു.എംഎസ്എഫ് ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദാ തസ്നി സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ച് സംസാരിച്ചു.ലുകുമാനുൽ ഹക്കീം,റമീസ് പനമരം,
റിൻഷാദ് മില്ല്മുക്ക്,അഷ്മൽ എൻ,ജവാദ് വൈത്തിരി,ബിഷാർ കരടിപാറ,നിഷാദ് വെള്ളമുണ്ട,ഫായിസ് തലക്കൽ,റമീസ് ചെതലയം,
ബുസ്താന,ഫഹമിദ ഷെറിൻ എന്നിവർ സംസാരിച്ചു.
ചർച്ചയിൽ ഷമീർ ഒടുവിൽ,അനസ് തന്നാനി,അജ്മൽ വകേരി,സൽമാൻ ഫാരിസ്,അമീൻ നായിക്കട്ടി,അജു സിറാജ്,നിസാം ഇസ്മായിൽ ഖാൻ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *