May 3, 2024

അഴിമതിക്ക് നേതൃത്വം നല്‍കുന്ന കല്‍പ്പറ്റ നഗരസഭയിലെ ചെയര്‍പേഴ്‌സണ്‍ രാജി വെക്കണം: പി പി ആലി

0
Img 20191102 Wa0296.jpg

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയില്‍ നടക്കുന്ന അഴിമതിക്ക് നേതൃത്വം നല്‍കുന്ന നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ് രാജി വെക്കണമെന്ന് കെ പി സി സി അംഗം പി പി ആലി ആവശ്യപ്പെട്ടു. കല്‍പ്പറ്റ നഗരസഭയില്‍ പൊതുമരാമത്ത് പ്രവൃത്തികളിലും ടെണ്ടറുകളിലും നടന്ന അഴിമതിക്കെതിരെ അന്വേഷണവും നടപടിയും ആവശ്യപ്പെട്ടുകൊണ്ട് കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി പി എം പാര്‍ട്ടി നേതാക്കളും, നഗരസഭയിലെ സി പി എം അംഗങ്ങള്‍ മാത്രം ഉള്‍പ്പെട്ട മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കല്‍പ്പറ്റയിലെ എട്ട് അംഗ കോര്‍ കമ്മിറ്റിയുടെ അജണ്ടയാണ് കല്‍പ്പറ്റ നഗരസഭയില്‍ ഭരണസമിതി നടപ്പിലാക്കുന്നത്. ഇടതുമുന്നണിയിലെ ഘടകകക്ഷി കൗണ്‍സിലര്‍മാരെ നോക്കുകുത്തിയാക്കി സി പി എമ്മിന്റെ നേതൃത്വത്തില്‍ അഴിമതി ഭരണമാണ് നടക്കുന്നത്. അതിന്റെ ഭാഗമാണ് പദ്ധതി, ഭരണാനുമതി, സാങ്കേതികാനുമതി എന്നിവയൊന്നുമില്ലാതെ നഗരസഭാ ചെയര്‍മാന്‍ വാക്കാല്‍ അനുമതി കൊടുത്തുകൊണ്ട് പ്രവൃത്തികള്‍ നടത്തുന്നത്. എല്ലാം പൂര്‍ത്തീകരിച്ചതിന് ശേഷം 10 പ്രവൃത്തികള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ചത് നഗ്നമായ അഴിമതിയാണ്. ഇക്കാര്യത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹരിതകര്‍മ്മസേനയുടെ നടത്തില്‍ വന്‍ അഴിമതിയാണ് നടന്നിട്ടുള്ളത്. നഗരസഭാ കൗ ണ്‍സില്‍ അംഗീകരിച്ച ബൈലോ പ്രകാരം ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രമെ പണം സ്വീകരിച്ചുകൊണ്ട് മാലിന്യം നീക്കം ചെയ്യാന്‍ പാടുള്ളു. യൂസര്‍ഫീ എത്രയാണെന്ന് തീരുമാനിച്ചിട്ടില്ല. പൊതുജനങ്ങളില്‍ നിന്നും കിട്ടിയ പണം പൂര്‍ണമായും കണക്കില്‍ കാണിക്കാതെ ഉദ്യോഗസ്ഖപും, ഹരിതകര്‍മ്മ സേനാംഗങ്ങളും വീതം വെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലക്ഷങ്ങളുടെ ഈ അഴിമതിയിലെല്ലാം സി പി എമ്മിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് കെ കെ രാജേന്ദ്രന്‍ അധ്യക്ഷനായിരുന്നു. അഡ്വ. ടി ജെ ഐസക്, എം എ ജോസഫ്, പി കെ കുഞ്ഞിമൊയ്തീന്‍, ജി വിജയമ്മ ടീച്ചര്‍, ഗിരീഷ് കല്‍പ്പറ്റ, കെ അജിത, പി വിനോദ്കുമാര്‍, സാലി റാട്ടക്കൊല്ലി, കബീര്‍ പി, പി കെ മുരളി, എസ് മണി എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിന് പി ആര്‍ ബിന്ദു, ജല്‍ത്രൂദ് ചാക്കോ, ആയിഷ പള്ളിയാല്‍, കാരാടന്‍ സലീം, ഇ കെ സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *