April 27, 2024

വിദ്യാഭ്യാസ അവാര്‍ഡിനും സ്‌കോളര്‍ഷിപ്പിനും അപേക്ഷിക്കാം

0


കേരള സംസ്ഥാന ഭാഗ്യക്കുറി വില്‍പ്പനക്കാരുടെയും ഏജന്റ്മാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ളവരുടെ മക്കളില്‍ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, എച്ച്.എസ്.ഇ, വി.എച്ച്.എസ്.ഇ എന്നീ വിഭാഗങ്ങളില്‍ ജില്ലാതലത്തില്‍ 1,2,3 സ്ഥാനം നേടിയവര്‍ക്ക് അവാര്‍ഡ് നല്‍കുന്നു. അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ നിര്‍ദ്ദിഷ്ട ഫോറത്തില്‍ ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ നവംബര്‍ 30 നകം ജില്ലാ ലോട്ടറി ക്ഷേമനിധി ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകര്‍ ഓക്‌ടോബര്‍ 31 നോ അതിനു മുന്‍പോ അംഗത്വമെടുത്തവരായിരിക്കണം.
കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡില്‍ 1 വര്‍ഷത്തില്‍ കുറയാതെ അംശാദായമടച്ചിട്ടുള്ള അംഗങ്ങളുടെ മക്കള്‍ക്ക് മെഡിക്കല്‍, എഞ്ചിനിയറിംഗ്, നഴ്‌സിംഗ്, പാരാമെഡിക്കല്‍, പോളിടെക്‌നിക്, ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.എ, എം.സി.എ എന്നീ കോഴ്‌സുകള്‍ക്കായി ഒറ്റത്തവണ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. ബന്ധപ്പെട്ട അപേക്ഷാ ഫോറം ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍നിന്നും കൈപ്പറ്റി രേഖകള്‍ സഹിതം നവംബര്‍ 30 ന് മുന്‍പായി ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *