April 26, 2024

ബത്തേരിയിലെ വിദ്യാർത്ഥിനിയുടെ മരണം: അറസ്റ്റ് നീളുമെന്ന് സൂചന

0
ബത്തേരി∙ ഷഹ്‌ല ഷെറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ടവരുടെ അറസ്റ്റ് രണ്ടോ മൂന്നോ ദിവസം നീളൻ സാധ്യത. കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ള സർവജന സ്കൂൾ അധ്യാപകൻ സി. പി ഷിജിൽ, സ്കൂൾ പ്രിൻസിപ്പൽ എ. കെ. കരുണാകരൻ, പ്രധാനാധ്യാപൻ കെ. കെ. മോഹനൻ, താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗം മെഡിക്കല്‍ ഓഫിസര്‍  ഡോക്ടർ ജിസ മെറിൻ ജോയി എന്നവർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. 304 എ പ്രകാരവും ജുവനൈൽ ജ്സ്റ്റിസ് ആക്ട് 74 പ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്. എന്നാൽ കൂടുതൽ അന്വേഷണങ്ങൾക്കും മെഡിക്കൽബോർഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുമാകും അറസ്റ്റെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എഎസ്പി വൈഭവ് സക്സേന പറഞ്ഞു.മെഡിക്കൽ കോളജിലെ വകുപ്പുതല മേധാവിയും പൊലീസ് സര്‍ജനും ഉള്‍പ്പെട്ട ടീമാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് നൽകുക.മനപൂര്‍വമല്ലാത്ത നരഹത്യ ജാമ്യം ലഭിക്കുന്ന കുറ്റമാണെങ്കിലും ജുവൈനല്‍ ജസ്റ്റീസ് ആക്ട് 74 ജാമ്യം ലഭിക്കാത്ത വകുപ്പാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *