April 26, 2024

മലയാളംബിരുദ കോഴ്സുകൾ ആരംഭിക്കണം:മലയാള ഐക്യവേദി

0
Img 20200103 170824.png
  .                          കൽപ്പറ്റ ഗവ.കോളേജിലും,മാന്തവാടി, സുൽത്താൻ ബത്തേരി നിയോജക  മണ്ഡലങ്ങളിൽ പുതുതായി ആരംഭിക്കുന്ന സർക്കാർ കോളേജുകളിലും മലയാള ബിരുദ കോഴ്സുകൾ അനുവദിക്കണമെന്ന് മലയാള ഐക്യവേദി വയനാട് ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു.സർക്കാർ എയ്ഡഡ് മേഖലകളിലായി ജില്ലയിലുള്ള 61 ഹയർ സെക്കണ്ടറി വിദ്യാലയങ്ങളിൽ മലയാളം ഉപഭാഷാ പഠനത്തിന് സൗകര്യമുണ്ടെങ്കിലും, ഒരു സ്വാശ്രയ കോളേജിൽ മാത്രമാണ് ബിരുദതലത്തിൽ മലയാളമുള്ളത്. മലയാളത്തിന് ശേഷ്ഠഭാഷാ പദവിയും, ഭരണഭാഷാ പദവി യുമുള്ളപ്പോൾ ഈ അവസ്ഥ മാറേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി.സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.വി.പ്രദീപൻ ഉദ്ഘാടനം ചെയ്തു .പ്രീത ജെ. പ്രിയദർശിനി അധ്യക്ഷത വഹിച്ചു.എം.ദേവകുമാർ, പി.കെ.ഷാഹിന, സാദിർ തലപ്പുഴ, ഉഷാകുമാരി, വിനോദ് കുമാർ പുഷ്പത്തൂർ, എം.എം ഗണേശ്, സന്തോഷ് തരുവണ എന്നിവർ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായി ഡോ.ബാവ കെ.പാലുകുന്ന് പ്രസിഡണ്ട്), ഇ.ഷാജി, പി.കെ മുഹമ്മദ് ബഷീർ, (വൈസ്.പ്രസി.) പി.കെ.ജയചന്ദ്രൻ (സെക്രട്ടറി), ശിവൻ പള്ളിപ്പാട്ട്,ഷാജി പുൽപ്പള്ളി,  (ജോ .സെക്രട്ടറി), പ്രീത ജെ. പ്രിയദർശിനി (ട്രഷറർ), പ്രൊഫ.പി.സി രാമൻകുട്ടി (കൺവീനർ) എന്നിവരെ തെരെഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *