April 26, 2024

മനഃശാസ്ത്ര കൗൺസിലർമാരുടെ ദേശീയ സമ്മേളനം 28 മുതൽ 30 വരെ വയനാട്ടിൽ

0
Img 20200128 Wa0515.jpg
 
കൽപ്പറ്റ: 
മനഃശാസ്ത്ര കൗൺസിലർമാരുടെ ദേശീയ സമ്മേളനം 2020 ജനുവരി 28 മുതൽ 30 വരെ വടുവഞ്ചാൽ അനുരഞ്ജന കൗൺസിലിംഗ് ആൻഡ് സൈക്കോതെറാപ്പി കേന്ദ്രത്തിൽ
 നടക്കുെമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
മാനസിക അസ്വാസ്ഥ്യങ്ങളെ അതിജീവിച്ചു മനസികസൗഖ്യം നേടാനും മാനസികാരോഗ്യം സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും ശക്തമാകുവാനുമുള്ള ശാസ്ത്രീയ സംവിധാനമാണ് മനഃശാസ്ത്ര കൗൺസിലിംഗ്. ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഈ വർഷത്തെ ദേശീയ സമ്മേളനം ജനുവരി 28 മുതൽ 30 വരെ വടുവഞ്ചാലിയുള്ള അനുരഞ്ജന കൗൺസിലിംഗ് ആൻഡ് സൈക്കോതെറാപ്പി സെന്ററിൽ നടക്കുന്നത്. . മനഃശാസ്ത്ര  രംഗത്ത് വിദ്യാഭാസ, കൗൺസിലിംഗ്, ക്ലിനിക്കൽ മേഖലകളിൽ ഡോക്ടറേറ്റും ബിരുദാനന്തര ബിരുദവും നേടി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരാണ് ഇതിൽ പങ്കെടുക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള പ്രശസ്ത സർവ്വകലാശാലകളിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ മനഃശാസ്ത്ര  വിദഗ്ദ്ധരുടെ  പ്രൊഫഷണൽ മികവിന് വേണ്ടി രൂപീകൃതമായ APCA (Association of Psychological Counselors and  Animators) എന്ന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് ഈ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ഇതാദ്യമായാണ്കേരളം   എ.പി.സി.എ.യുടെ വാർഷിക സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.
  
"മാനസികാരോഗ്യത്തിനും സുസ്ഥിതിക്കും വേണ്ടി വിവിധ മാനസികാരോഗ്യ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ സഹപ്രവർത്തനം" എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രധാന പ്രമേയം. 2019 വർഷത്തെ ലോക മാനസികാരോഗ്യ ദിനത്തിന്റെ പ്രമേയമായ "ആത്മഹത്യാ പ്രതിരോധവും മാനസികാരോഗ്യ പരി പോഷണവും" എന്ന പ്രമേയത്തിന്റെ ചുവടു പിടിച്ചുള്ള ആശയങ്ങളും പദ്ധതികളുമാണ് സമ്മേളനം ചർച്ച ചെയ്യുന്നത്. മാനസിക പ്രശ്നങ്ങളെ അതിജീവിക്കാനും മനസികാരോഗ്യം പരിപോഷിപ്പിക്കാനും , സൈക്യാട്രി ഹോമിയോ,ആയുർവേദ, ക്ലിനിക്കൽ, കൗൺസിലിംഗ് എന്നീ മനഃശാസ്ത്ര ശാഖകളുടെ ഏകോപനവും കൂട്ടായ പ്രവർത്തനവും യാഥാർഥ്യമാക്കാനുള്ള സാധ്യതകളെ കണ്ടെത്തുക എന്നതാണ് ഈ സമ്മേളനത്തിന്റെ പ്രധാന ലക്‌ഷ്യം. 
29 -ന്  രാവിലെ 9 മണിക്കാണ് സമ്മേളനത്തിന്റെ ഔപചാരിക ഉൽഘാടനം. ഉൽഘാടനം നിർവ്വഹിച്ചു  "ഇന്ത്യയിലെ മാനസികാരോഗ്യ സാഹചര്യങ്ങളെയും വെല്ലുവിളികളെയും" കുറിച്ച് സംസാരിക്കുന്നതു   വിംസ്  മെഡിക്കൽ കോളേജിലെ സൈക്കിയാട്രി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ.നിരഞ്ജൻ പ്രസാദായിരിക്കും.
അേതേ  സ്ഥാപനത്തിലെ  അസ്സോസിയേറ്റ് പ്രൊഫസർ ഡോ. ഷഫീൻ  ഹൈദർ "സർവ്വ സാധാരണമായ മാനസിക പ്രശ്നങ്ങളും പ്രതിവിധികളും" എന്ന വിഷയത്തെ അധികരിച്ചു മുഖ്യ പ്രഭാഷണം നടത്തും. എ.പി.സി.  യുടെ ദേശീയ പ്രസിഡന്റ് ഡോ. സെബാസ്റ്റ്യൻ പുത്തേൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിനു സ്വാഗത സംഘം ചെയർമാൻ ഡോ.ജിമ്മി ആക്കാട്ടു സ്വാഗതവും,   എ.പി.സി.എ.  വൈസ്  പ്രസിഡന്റ് ഡോ.ബീന ചേറ്റാനിയിൽ നന്ദിയും അർപ്പിക്കും.
തുടർന്ന്, "മാനസികാരോഗ്യ പ്രവർത്തകരുടെ വ്യക്തിപരവും തൊഴിൽ പരവുമായ പ്രശ്നങ്ങളും അവയ്ക്കുള്ള ഫലപ്രദമായ പരിഹാരവും" എന്ന വിഷയത്തിൽ കൗൺസിലിംഗ് പരിശീലന  വിദഗ്ദ്ധനായ  ഡോ. ടോം തോമസ് ക്ലാസ് നയിക്കും. രണ്ടാമത്തെ സെഷനിൽ കേരളം സർക്കാരിന്റെ  മാനസികം പദ്ധതിയുടെ വയനാട് ജില്ലാ കോർഡിനേറ്റർ ഡോ.പ്രിൻസി മത്തായി "മാനസിക പ്രശ്നങ്ങളോടുള്ള ആയുർവേദ സമീപനങ്ങളും പ്രതിവിധികളും" എന്ന വിഷയത്തിലൂന്നി ക്ലാസ്സു നയിക്കും. ഉച്ചകഴിഞ്ഞു "ഹോമിയോപ്പതിയിൽ മാനസിക പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന  രീതികൾ" എന്ന വിഷയത്തിൽ അമ്പലവയൽ സെന്റ് മാർട്ടിൻ ഹോസ്പിറ്റലിലെ ഡോ.നാൻസി ക്ലാസ് നയിക്കും.
പങ്കെടുക്കുന്ന മനഃശാസ്ത്ര വിദഗ്ദ്ധർ തങ്ങളുടെ ഫലപ്രദമായ ക്ലിനിക്കൽ അനുഭവങ്ങളുടെ വെളിച്ചത്തിൽ പ്രവീണ്യം നേടിയിട്ടുള്ള കൗൺസിലിംഗ് സമീപനങ്ങളെക്കുറിച്ചു പാരലൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. എ.പി.സി.എ കേരളം ഘടകം കൺവീനർമാരായ ഡോ.ജേക്കബ് മുളവരിക്കൽ, ഡോ.സിൽവി ജോൺ  എന്നിവർ മോഡറേറ്റർമാരായിരിക്കും.  എ.പി.സി.എ.യുടെ വാർഷിക ജനറൽ ബോഡിയോടെ സമ്മേളനം അവസാനിക്കും. 30-)൦ തിയതി വയനാട്ടിലെ വിവിധ മാനസികാരോഗ്യ കേന്ദ്രങ്ങളിലേക്കുള്ള പഠന യാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. സമ്മേളനത്തിന്  എ.പി.സി.എ. 
വൈസ്  പ്രസിഡണ്ട് ഡോ.സെബാൻ ചെരിപുറത്തു , ഡോ. കുരിയൻ പുരമഠം , ജനറൽ സെക്രട്ടറി ഡോ. ജെസ്സി മെർലിൻ, വക്താവ് ഡോ.വിൽസൺ ചക്യാത്, സെക്രട്ടറിമാരായ ഡോ. ജോർജ് പാലക്കൽ, ഡോ.ഷീല നിക്കോളാസ്, ട്രഷറർ ഡോ. സ്റ്റെല്ല റോസ് എന്നിവർ നേതൃത്വം നൽകും. 
 ദേശീയ പ്രസിഡണ്ട് 
ഡോ.സെബാസ്റ്റ്യൻ പുത്തേൻ  , എക്സിക്യുട്ടീവ് അംഗം 
ഡോ. ജിമ്മി ആക്കാട്ട്  
എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *