May 2, 2024

ലൈഫ്: ആദ്യത്തെ ഭവന സമുച്ചയം പൂതാടിയില്‍ നിര്‍മ്മിക്കും

0


   സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന് കീഴില്‍ ജില്ലയിലെ ആദ്യത്തെ ഭവന സമുച്ചയം പൂതാടിയില്‍ നിര്‍മ്മിക്കും.  പൂതാടി ഗ്രാമ പഞ്ചായത്ത് ചെറുകുന്ന് നാലുസെന്റ് കോളനിയില്‍ വ്യവസായ, കായിക വകുപ്പ് മന്ത്രി ഇ. പി ജയരാജന്‍ മാര്‍ച്ച് 14 നു രാവിലെ 10.30 ന് ലൈഫ് ഫ്‌ളാറ്റിന് തറക്കല്ലിടും. 2491 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള ഫ്‌ളാറ്റാണ് നിര്‍മ്മിക്കുന്നത്. നാല്‍പ്പത്തി മൂന്നോളം  കുടുംബങ്ങളെ താമസിപ്പിക്കാന്‍ കഴിയുന്നതാണ് ഭവന സമുച്ചയം. ഭൂരഹിത ഭവന രഹിതര്‍ക്കായുള്ള ലൈഫ് മൂന്നാം ഘട്ടത്തിന്റെ  പ്രവര്‍ത്തനങ്ങള്‍ക്കാണ്  ജില്ലയില്‍ ഇതോടെ തുടക്കമാവുക. ഫ്രീ ഫാബ് സാങ്കേതിക വിദ്യ അടിസ്ഥാനത്തിലാണ് ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കുന്നത്. 5,54,88,000 രൂപ ചിലവഴിച്ചാണ് ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നത്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് സമുച്ചയത്തിനായി തെരഞ്ഞടുത്തിട്ടുള്ളത്. തറക്കല്ലിടല്‍ ചടങ്ങിന് പൂതാടി പഞ്ചായത്ത് പ്രസിഡന്റ്  രുഗ്മണി സുബ്രമണ്യന്‍, ജില്ലാ ലൈഫ് മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.സിബി വര്‍ഗ്ഗീസ്, നിര്‍വഹണ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ അടങ്ങിയ സംഘാടക സമിതി രൂപികരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *