May 3, 2024

മന്ത്രി നിർദേശിച്ചു :കുട്ടികൾ പുസ്തകവുമായെത്തി.

0
Img 20200307 Wa0008.jpg
മീനങ്ങാടി: കഴിഞ്ഞ ഫെബ്രുവരി ഒന്നിന്, മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന്റെ അക്കാദമിക ബ്ലോക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോൾ വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് കുട്ടികളോട് ഒരു അഭ്യർഥന നടത്തി. 'വരും ദിവസങ്ങളിലായി ഓരോരുത്തരും സ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സംഭാവന ചെയ്യണം. ഗ്രാമത്തിന്റെ ഹൃദയം വിദ്യാലയവും, വിദ്യാലയത്തിന്റെ ഹൃദയം അവിടത്തെ ലൈബ്രറിയുമാണ്. അതിനാൽ സംസ്കാര സമ്പന്നരായ തലമുറയെ സൃഷ്ടിക്കണമെങ്കിൽ ആദ്യം സമ്പന്നമാക്കേണ്ടത് സ്കൂൾ ലൈബ്രറികളെയാണ്'.                     ഈ നിർദേശം ശിരസാവഹിച്ചു  കൊണ്ട് മീനങ്ങാടിയിലെ ഹയർ സെക്കണ്ടറി വിദ്യാർഥികളും ,പി.ടി.എ, എസ്.എം.സി  ഭാരവാഹികളും സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങളുമായെത്തി. വിദ്യാർഥികളുടെ സെന്റ് ഓഫ് പ്രോഗ്രാമിനോടനുബന്ധിച്ചാണ് കുട്ടികൾ 'ഓർമപ്പുസ്തകം' കൈമാറിയത്. ജില്ലാ ഗ്രാമവികസന പ്രോജക്ട് ഡയറക്ടറും, കവിയുമായ പി.സി മജീദ് പുസ്തകങ്ങൾ ഏറ്റുവാങ്ങി, പ്രിൻസിപ്പാളിന് കൈമാറി. സ്കൂൾ പാർലമെൻറ് ചെയർമാൻ ഫായിസ് അസ് ലം അധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ്, പി.എ അബ്ദുൽ നാസർ, ടി.എം ഹൈറുദ്ദീൻ, സിന്ധു സാലു, ഡോ.ബാവ കെ. പാലുകുന്ന്, ടി.ജി സജി, ബി ബിനേഷ്, വി.വി.സുരേഷ്, ലക്ഷ്മി ആൻസ്, റസ് ല ആസ്മി എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *