May 3, 2024

പ്രളയബാധിതർക്ക് കണ്ണൂരിലെ കല്ലിക്കണ്ടി എൻ.എ.എം കോളേജ് രണ്ട് വീടുകൾ നിർമിച്ചു നൽകി

0
Img 20200308 141830.jpg
വാളാട്: ജില്ലയിലെ പ്രളയബാധിതർക്ക് കണ്ണൂരിലെ കല്ലിക്കണ്ടി എൻ.എ.എം കോളേജ് രണ്ട് വീടുകൾ നിർമിച്ചു നൽകി. പ്രളയബാധിതരുടെ കണ്ണീരൊപ്പാൻ കൂടെയുണ്ട് എൻ.എ. എം എന്ന പദ്ധതിയുടെ ഭാഗമായാണ് വീടുകൾ നിർമിച്ചത്. പ്രളയത്തിൽ പൂർണ്ണമായും വീട് തകർന്ന തവിഞ്ഞാൽ പഞ്ചായത്തിലെ

വാളാട് മൊക്കത്ത് ഫൈസൽ,തലപ്പുഴ ചുങ്കം പുള്ളിശ്ശേരി ഫാത്തിമ എന്നീ കുടുംബങ്ങൾക്ക് വേണ്ടിയാണ് വീടുകൾ നിർമിച്ചത്.കോളേജിലെ വിദ്യാർഥികൾ, അധ്യാപകർ, ജീവനക്കാർ,പൂർവ്വ വിദ്യാർഥികൾ എന്നിവരുടെ സഹകരണത്തോടെയാണ് വീടുകളുടെ നിർമാണം പൂർത്തിയാക്കിയത്. ഈ പദ്ധതിയുടെ ഭാഗമായുള്ള മൂന്നാമത്തെ വീട് വിളക്കോട്ടൂരിൽ പൂർത്തീകരിച്ച് വരുന്നു. ഇരുപത് ലക്ഷം രൂപ ചിലവഴിച്ചാണ് വീടുകൾ നിർമിച്ചത്. കോളേജിന്റെ സിൽവർ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്.വാളാട് ചേരിമൂലയിൽ വെച്ച് നടന്ന ചടങ്ങ് കോളജ് മാനേജർ കെ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. കെ.കെ.മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ചുങ്കത്ത് നിർമിച്ച വീടിൻ്റെ താക്കോൽദാനം

എം.ഇ.എഫ്. പ്രസിഡൻ്റ് ടി.ഖാലിദും, വാളാട് നിർമിച്ച വീടിൻ്റെ താക്കോൽ ദാനം ജനറൽ സെക്രട്ടറി പി.പി.എ. ഹമീദും നിർവഹിച്ചു. കല്ലിക്കണ്ടി ദേശം ഓൺലൈൻ കൂട്ടായ്മ സ്വരൂപിച്ച് നൽകിയ ഫർണിച്ചറിന് ആവശ്യമായ ഫണ്ട് തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.സുരേഷ് ബാബു സ്വീകരിച്ചു. രണ്ട് വിടുകളുടെ കുടുംബങ്ങൾക്കുള്ള കോളജിന്റെ ഉപഹാരം നാദാപുരം പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.സഫീറയും,തവിഞ്ഞാൽ പഞ്ചായത്ത് അംഗം സൽമ മോയിനും നൽകി.തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രൻ, വൈസ് പ്രസിഡൻ്റ്  ഷൈമ മുരളീധരൻ, ഡോ.ടി.മജീഷ്, ഡോ.എം കെ.മധുസൂധനൻ, സമീർ പറമ്പത്ത്, എ.പി.ഷമീർ, കെ.അലി, എം.സി സുബൈർ എന്നിവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *