May 3, 2024

പ്രളയകാലത്ത് ദുരിതാശ്വാസ പ്രവർത്തനം ലക്ഷ്യം : റെഡ് ക്രോസ് ബോട്ട് നീറ്റിലിറക്കി

0
Img 20200309 Wa0176.jpg
 
മാനന്തവാടി:
        പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി വയനാട് ജില്ലാ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ 40-ൽ കൂടതൽ ആളുകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യുവാൻ കഴിയുന്ന വലിപ്പമുള്ള യന്ത്രവൽകൃത ബോട്ട് കബനി നദിയുടെ കല്ലോടിക്കടുത്തുള്ള വാഴത്തറ്റ് കടവിൽ വച്ച് നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് വൈ: പ്രസിഡന്റ് എ.    പ്രഭാകരൻ നീറ്റിലിറക്കിക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
           എടവക, തൊണ്ടർനാട്ട്, തവിഞ്ഞാൽ എന്നീ മൂന്ന് പഞ്ചായത്തുകളിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ ആളുകൾക്ക് ഉപകരിക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവർത്തനം റെഡ് ക്രോസ് വിഭാവനം ചെയ്തിട്ടുള്ളതു്. വയനാട് ജില്ലയിലെ തന്നെ ഏറ്റവും മികച്ച നീന്തൽ വിദഗ്ദ്ധനും റെഡ് ക്രോസ് വളണ്ടിയറും തദ്ദേശവാസിയുമായ പി.കെ.ജലജൻ എന്ന ജീവകാരുണ്യ പ്രവർത്തകനാണ് സ്വന്തം ചിലവിൽ വാങ്ങി പൊതു ജന – സമൂഹത്തിനു് ഈ ബോട്ട് സമർപ്പിച്ചത്.
           കുനിക്കരച്ചാൽ -വാഴത്താറ്റ് കടവിൽ വച്ച് നടത്തപ്പെട്ട ചടങ്ങിൽ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഉഷാ വിജയൻ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പർ എം.കെ. ജയപ്രകാശ്, ഫയർഫോഴ്സ് അസി. ഓഫീസർ പി.ഇ.ജയിംസ്, റെഡ് ക്രോസ് ജില്ലാ ഭാരവാഹികളായ ചെയർമാൻ അഡ്വ.ജോർജ് വാത്തുപറമ്പിൽ ,ജില്ലാ സെക്രട്ടറി മനോജ് .കെ.പനമരം,, റെഡ് ക്രോസ് ദുരന്ത നിവാരണ സന്നദ്ധ സേന ജില്ലാ കോ-ഓർഡിനേറ്റർ സുഷിൽ ജോസ് കല്ലോടി, പി.കെ.ജലജൻ, ജില്ലാ മാനേജിംഗ് കമ്മിറ്റി അംഗം അബ്ദുൾ ജലീൽ തുടങ്ങിയവർ പ്രസംഗിച്ചു.
            നിസ്വാർത്ഥ സേവനത്തിലൂടെ എല്ലാവർക്കും മാതൃകയായ പി.കെ.ജലജനെ എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ പൊന്നാട അണിയിച്ച് ആദരിച്ചു.
          റെഡ് ക്രോസ് വയനാട് ജില്ലാ ബ്രാഞ്ചിന്റെ ഉപഹാരം പി.കെ.ജലജന് ജില്ലാ പഞ്ചായത്ത് വൈ. പ്രസിഡന്റ് എ  .പ്രഭാകരൻ നൽകി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *