April 27, 2024

രൂക്ഷമായ പൊടിശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന ആവശ്യം ശക്തമാവുന്നു

0
പിണങ്ങോട്: വാരാമ്പറ്റ-കല്‍പ്പറ്റ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഈ റൂട്ടില്‍ രൂക്ഷമായി മാറിയ പൊടിശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന ആവശ്യം ശക്തമാവുന്നു. ഈ ആവശ്യമുന്നയിച്ച് പഞ്ചായത്ത് യൂത്ത്‌ലീഗ് കമ്മിറ്റി പൊതുമരാമത്ത് അധികാരികള്‍ക്ക് നിവേദനം നല്‍കി.  റോഡില പൊടിശല്യം രൂക്ഷമായതോടെ യാത്രക്കാര്‍ ഏറെ ദുരിതത്തിലായിരിക്കയാണ്. ഈ റൂട്ടില്‍ പിണങ്ങോട് മുതല്‍ ഇടഗുനി വരെയെത്തിയ റോഡുപണിയില്‍ മെറ്റല്‍ പാകിയ ഭാഗങ്ങളില്‍ പൊടിശല്യം ഏറെ രൂക്ഷമാണ്. ഇത് കുട്ടികളും, വയോധികരും ഉള്‍പ്പെടെയുള്ള നൂറുകണക്കിന് യാത്രകാര്‍ക്ക് വന്‍ ഭീഷണിയായിരിക്കയാണ്.  ടാറിംഗ് നടക്കാന്‍ ഇനിയും രണ്ടു മാസമെങ്കിലും കാത്തിരിക്കണമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. വലിയ വാഹനങ്ങള്‍ കടന്നു പോയാല്‍ കാല്‍നടക്കാര്‍ക്കും ബൈക്ക് യാത്രക്കാര്‍ക്കുമൊന്നും തുടര്‍ന്ന് ഇതുവഴി സഞ്ചരിക്കാനാവാത്ത  അവസ്ഥയാണ്. അമിത വേഗത്തില്‍ പായുന്ന ടിപ്പറുകളും ബസ്സുകളുമാണ് വലിയ ദുരിതം സമ്മാനിക്കുന്നത്. ഈ കൊടുംവെയിലിലെ വെള്ളം നനക്കലും വേണ്ടത്ര ഫലപ്രദമാവുന്നില്ല. റോഡരികിലെ താമസക്കാരും, കുട്ടികളും പ്രായമായവരും നിരന്തരമായി ചികിത്സ തേടേണ്ടി വരികയാണ്. ഈ ഘട്ടത്തില്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിന് താത്ക്കാലിക സ്പീഡ് ബ്രൈക്കറുകളെങ്കിലും അത്യാവശ്യമായി സ്ഥാപിക്കണമെന്നാവശ്യവും ശക്തമാണ്. വെള്ളം നനക്കുന്ന പ്രവര്‍ത്തിയും കൂടുതല്‍ കാര്യക്ഷമമാക്കുകയും വേണമെന്ന് യൂത്ത്‌ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡണ്ട് നൗഷാദ് ചൂര്യാറ്റ അദ്ധ്യക്ഷത വഹിച്ചു. സലിം ചാലില്‍, റഹ്മാന്‍ കുറ്റിക്കാടന്‍, മുനീര്‍ കെ.കെ, റഷീദ് പി.എസ്, യൂസുഫ്, ആബിദ് പുളിയാളി പ്രസംഗിച്ചു. മുനീര്‍ പിണങ്ങോട് സ്വാഗതവും, ഷാനി നാസര്‍ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *