April 27, 2024

കോവിഡ് ബാധ : ഹോട്ടലുകൾ അടച്ച് പൂട്ടിയതോടെ തീറ്റ കൊടുക്കാൻ കഴിയാതെ ജില്ലയിലെ പന്നികർഷകർ

0
Img 20200326 Wa0175.jpg

കോവിഡ് ബാധ തീറ്റകിട്ടാതെ ദുരിത്തിലായി  വയനാട്ടിലെ 150 ഓളം വരുന്ന പന്നികർഷകർ  കോവിഡ് ബാധയെ തുടർന്ന് .ഹോട്ടലുകളും ചിക്കൻ സ്റ്റാളുകളും അടച്ചതോടെയാണ് പന്നികർഷകർ ദുരത്തിലായത് .ഈ അവസ്ഥ തുടർന്നാൽ പന്നികളെ കൂട്ടത്തോടെ കൊന്ന് ആത്മഹത്യ ചെയ്യേണ്ടിവരുമെന്നാണ് കർഷകർ പറയുന്നത്
വയനാട്ടിലെ പന്നികർഷകർ തീറ്റക്കായി പ്രധാനമായും ആശയിക്കുന്നത് കോഴിക്കോട്, കണ്ണുർ ,മലപ്പുറം ജില്ലകളെയാണ് .കൊവിഡിന്റെ പച്ചതലത്തിൽ കഴിഞ്ഞ ഒരാഴ്ച്ചയിൽ അധികമായി ഇവിടെങ്ങളിൽ ഹോട്ടലുകൾ പൂട്ടിയിടുവാൻ തുടങ്ങിയിട്ട് .ഇതോടെയാണ് വയനാട്ടിലെ 150 ൽ അധികം വരുന്ന പന്നികർഷകർ ദുരിതത്തിലാത് .കുറച്ച് ദിവസം പുല്ലും വാഴ തടയും കൊടുത്തു ഏങ്കിലും ഇത് പോലും കിട്ടാത്ത അവസ്ഥയിലാണ് ജില്ലയിലെ കർഷകർ .തീറ്റകൾ നിലച്ചതോടെ പന്നികളെ കൊന്ന് ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണ് എന്ന് പന്നികർഷകനായ ജോണി പറയുന്നു. 21 ദിവസത്തേക്ക് കൂടി കേന്ദ്രസർക്കാർ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഏന്ത്  ചെയ്യുമെന്ന് അറിയാത്ത അവസ്ഥയിലുമാണ് ഉള്ളത്  അടിയന്തരമായി കർണ്ണാടകയിൽ നിന്നും ചോളം ഉൾപ്പെടെ യുള്ള പച്ചകറികൾ കൊണ്ട് വന്ന് പന്നികളുടെ ജീവൻ രക്ഷിക്കാനുള്ള നടപടികൾ ഏങ്കിലും ജില്ലാ ഭരണകൂടം അടിയന്തരമായി ചെയ്യണ മെന്ന്  പീഗ് ഫാർമേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് രവിന്ദ്രൻ പറഞ്ഞു. അടിയന്തരമായി പന്നികർഷകരെ രക്ഷിക്കാനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *