April 27, 2024

അരി വിതരണത്തിന് പുറമേ പലവ്യഞ്ജനങ്ങളും നൽകണമെന്ന് വനവാസി കുടുംബങ്ങൾ

0
കാട്ടിക്കുളം: അരി വിതരണത്തിന് പുറമേ പലവ്യഞ്ജനങ്ങളും  നൽകണമെന്ന് വനവാസി കുടുംബങ്ങൾ . കൊേറോണ   പ്രതിരോധത്തിന്റെ ഭാഗമായ് പുറത്ത് പോയി കൂലി പണിയെടുക്കാൻ കഴിയാത്തതിനാൽ വൻ പ്രതിസന്ധി നേരിടുകയാണ് ജില്ലയിലെ ആദിവാസി കുടുംബങ്ങൾ  . കൊറോണയെ തടയാൻ സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ പൂർണ്ണമായും ഉൾകൊണ്ട് കോള നിയിൽ തന്നെ കഴിയുകയാണ് ഇവർ .ഭക്ഷണം പാചകം ചെയ്യാൻ ഉപ്പ് പോലും വാങ്ങാൻ ഗതിയില്ലാത്ത സ്ഥിതി നേരിടുകയാണ് വനവാസി വിഭാഗങ്ങൾ കുളിക്കാൻ സോപ്പില്ല മുളക് പഞ്ചസാര മറ്റ് വകകളൊന്നുന്നിനും നിവൃത്തിയില്ലന്നും കുടുംബങ്ങൾ മുൻപ് തിരുനെല്ലിയിൽ നിന്ന് തന്നെ അപ്പപാറ,ആറ്റാത്ത് കുന്ന്പാ,ർസി,മാനിവയൽ,ബാവലി,ചാണമംഗലം,കക്കേരി, ചോലൂർ,ഇടക്കോട്ചേകാടി,മാന്താനം ,കരിമം എന്നി കോളനികളിൽ നിന്നായി അഞ്ഞൂറോളം സ്ത്രീകളടക്കം അഞ്ഞുറോളം വനവാസികളാണ് കുടകിലേക്ക് തൊഴിലിന് പോയിരുന്നത് എന്നാൽ ഇപ്പോൾ പുറത്തിറങ്ങാൻ കഴിയാത്തതിനാൽ വനവാസി കുടുംബങ്ങളുടെ കാര്യം ദയനീയ അവസ്ഥയാണ് അരി വിതരണത്തോടപ്പം മറ്റ് സാധനങ്ങളടങ്ങിയ കിറ്റും അടിയന്തരമായ് നൽകണമെന്നാണ് ഇവർ പറയുന്നത് ഇതേ അവസ്ഥ തന്നെയാണ് മറ്റ് ചെറുകിട വിഭാഗങ്ങളും നേരിടുന്നത് നിലവിൽ പതിനഞ്ച് കിലോ അരി നൽകുമെന്ന് പറയുന്നുണ്ടെങ്കിലും മാറ്റ് സാധനങ്ങൾക്ക് എന്ത് ചെയ്യുമെന്നാണ് ഇവരും ചോദിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *