April 27, 2024

മരുന്നുകൾ ലഭ്യമാക്കുന്നതിൽ സർക്കാർ സംവിധാനം സമ്പൂർണ പരാജയമാണെന്ന് യൂത്ത് ലീഗ്

0
കൽപ്പറ്റ : ജില്ലയിലെ നിരവധി രോഗികൾക്ക് ദിവസവും ആവശ്യമുള്ള മരുന്നുകൾ കൊറോണ ലോക് ഡൗൺ കാലത്ത് ലഭ്യമാക്കുന്നതിൽ സർക്കാർ സംവിധാനം സമ്പൂർണ പരാജയമാണെന്ന് കൽപ്പറ്റ  നിയോജകമണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി ആരോപിച്ചു . ജില്ലയിലെ ലഭ്യമല്ലാത്ത മരുന്നുകൾ ലഭ്യമാക്കുന്നതിനായി യാതൊരു നടപടിയും സ്വീകരിച്ചതായി കാണുന്നില്ല. 20 34 0 0  എന്ന ഈ നമ്പറിൽ വിളിച്ചു കഴിഞ്ഞാൽ കൃത്യമായ ഒരു മറുപടി ലഭിക്കണമെങ്കിൽ മണിക്കൂറുകൾ കഴിയേണ്ടി വരുന്നു . പിന്നീട് പി എച്ച് എസ് സി കളിൽ ലഭിക്കുന്ന   മാത്രമേ ലഭ്യമാക്കാൻ സാധിക്കൂ എന്ന് അറിയിക്കുകയായിരുന്നു പുറത്തുനിന്ന് കൊണ്ടുവരേണ്ട മരുന്നുകൾ എത്തിക്കാൻ സംവിധാനം ഉണ്ടോ എന്ന് അന്വേഷിക്കുമ്പോൾ വ്യക്തമായ  മറുപടിപോലും  ലഭിക്കുന്നില്ല  . എന്നാൽ സന്നദ്ധസംഘടനകൾ  ആവശ്യമുള്ള മരുന്നുകൾ ജില്ലക്ക് പുറത്തുനിന്ന് എത്തിക്കുന്നതിന് കഴിഞ്ഞ ദിവസങ്ങളിൽ  ശ്രദ്ധിച്ചിരുന്നു – കടുത്ത നിയന്ത്രണം കൊണ്ട്  ഈ സംവിധാനവും നിലച്ചിരിക്കുകയാണ്. ജില്ലാഭരണകൂടം അടിയന്തരമായി ഇടപെട്ടു ജില്ലയിൽ ലഭിക്കാത്ത മരുന്നുകൾ എത്തിക്കുന്നതിന് വേണ്ട  നടപടികൾ സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിലെ നിരവധി രോഗികൾക്ക് മരുന്നു ലഭിക്കാതെ പ്രയാസം അനുഭവിക്കുന്നതായി കാണാൻ സാധിക്കും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *