April 26, 2024

ശ്രീധന്യക്ക് പിന്നാലെ വയനാടിന് അഭിമാനം: നായ്ക്കട്ടി സ്വദേശിക്ക് 542- ാം റാങ്ക്: ആദ്യ 100 റാങ്കിൽ 10 മലയാളികൾ.

0
Img 20200804 Wa0193.jpg

ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 542 റാങ്ക്  നായ്ക്കട്ടി ചേർ വയൽ സ്വദേശി

ഹസൻ ഹുസൈദിന് .
 
 
 ആദ്യ 100 റാങ്കുകളില്‍ പത്ത് മലയാളികൾ ഉൾപ്പെട്ടു.
 
 
2019ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2019 സെപ്റ്റംബറില്‍ നടന്ന മെയിന്‍ എഴുത്തു പരീക്ഷയുടെയും 2020 ഫെബ്രുവരി മുതല്‍ ഓഗസ്റ്റു വരെ നടന്ന അഭിമുഖ പരീക്ഷയുടെയും ചേര്‍ന്നുള്ള ഫലമാണ് പ്രസിദ്ധീകരിച്ചത്. ആദ്യ 100 റാങ്കുകളില്‍ പത്ത് മലയാളികളും. സി.എസ്. ജയദേവിന് അഞ്ചാം റാങ്ക് സ്വന്തമാക്കി.
 
നായ്ക്കട്ടി സ്കൂളിലെ പ്രധാന അദ്ധ്യാപകനായ  അസൈൻ മാസ്റ്ററുടെയും മുത്തങ്ങ ഗവൺമെന്റ് എൽ പി സ്കൂൾ പ്രധാനഅധ്യാപികയായ  സൈനബയുുടെയും മകനായ ഹസ്സൻ ഉസൈദ് എൻ .എ സിവിൽ സർവീസ് പരീക്ഷയിൽ 542 റാങ്ക് കരസ്ഥമാക്കി. വിദ്യാഭ്യാസം മുഴുവൻ പൊതുവിദ്യാലയത്തിൽ മലയാളം മീഡിയത്തിലാണ് നടത്തിയത് .എൽപി – എൽപിഎസ് നായ്ക്കട്ടി
യുപി- (ജിയുപിഎസ് മാതമംഗലം)
ഹൈസ്കൂൾ- (ജിഎച്ച്എസ് മൂലങ്കാവ് )
ഹയർസെക്കൻഡറി- (ജിഎച്ച്എസ്എസ് മീനങ്ങാടി )
ബിടെക്- (സിഇടി തിരുവനന്തപുരം) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി ബിടെക് നേടിയതിനുശേഷം രണ്ടുവർഷം ശോഭ ഡെവലപ്പേഴ്സിൽ സിവിൽ എഞ്ചിനീയർ ആയി ജോലി നോക്കി. ജോലി രാജിവെച്ച് ആറുമാസത്തെ പരിശീലനത്തിൽ പങ്കെടുത്തു. അതിനുശേഷം നാലുവർഷം സ്വയം പഠനം നടത്തി. നാലുതവണ പരീക്ഷയെഴുതി. മൂന്നു തവണ ഇന്റർവ്യൂ വരെ എത്തി മൂന്നാം തവണ 542 റാങ്ക് കരസ്ഥമാക്കി. സഹോദരൻ മുഹമ്മദ് ഉനൈസ് അധ്യാപകൻ ജിഎച്ച്എസ്എസ് മാതമംഗലം സഹോദര ഭാര്യ ഹസ്ന ബഷീർ അധ്യാപിക എഎൽപിഎസ് നായ്ക്കട്ടി

 റാങ്ക് നേടിയ മലയാളികള്‍
 
 (റാങ്ക്, പേര് എന്നീ ക്രമത്തില്‍)
 
5 സിഎസ്. ജയദേവ്
 
36 ആര്‍. ശരണ്യ
 
45 സഫ്ന നസ്റുദ്ദീന്‍
 
47 ആര്‍. ഐശ്വര്യ
 
55 അരുണ്‍ എസ്. നായര്‍
 
68 എസ്. പ്രിയങ്ക
 
71 ബി. യശശ്വിനി
 
89 നിഥിന്‍ കെ. ബിജു
 
92 എ.വി.ദേവി നന്ദന
 
99 പി.പി. അര്‍ച്ചന.
 
പ്രദീപ് സിങ്ങിനാണ് ഒന്നാം റാങ്ക്. ജതിന്‍ കിഷോര്‍, പ്രതിഭ വര്‍മ എന്നിവര്‍ക്കാണ് രണ്ടും മൂന്നും റാങ്കുകള്‍. www.upsc.gov.in എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫലം പരിശോധിക്കാം.
 മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ 2007-2009 ബാച്ച് വിദ്യാർത്ഥിയാണ് ഹസൻ ഹുസൈദ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *