വയനാട്ടിൽ 26 പേര്‍ക്ക് കൂടി കോവിഡ്; 16 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ 45 പേര്‍ക്ക് രോഗ മുക്തി .
വയനാട് ജില്ലയില്‍ ഇന്ന് (21.08.20) 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു.രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല. 44 പേര്‍ ഇന്ന് രോഗമുക്തി നേടി.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1271 ആയി. ഇതില്‍ 946 പേര്‍ രോഗമുക്തരായി. 318 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 309 പേര്‍ ജില്ലയിലും 9 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.



സമ്പർക്ക രോഗികൾ എവിടെയൊക്കെയാണ് റിപ്പോർട്ട് ചെയ്തത്..