May 17, 2024

അരുൺ വിൻസെൻ്റിനും കളിപ്പാട്ടങ്ങളുടെ കൂട്ടുകാരൻ അബ്ദുക്കക്കും നാടിൻ്റെ സ്നേഹദാരം

0
Img 20201102 Wa0145.jpg
 
പനമരം: എൺപത്തിയഞ്ചാം വയസ്സിലും പ്രായം തളർത്തതെ കളിപ്പാട്ടങ്ങൾ നിർമ്മിച്ച് ശ്രദ്ധ നേടിയ വരദൂർ സ്വദേശി അബ്ദുക്കയെയും അബ്ദുക്കയുടെ വാർത്ത ദുരദർശനിലുടെ ലോകത്തെ അറിയിച്ച് അവാർഡിന് അർഹനയാ ഡി.ഡി ന്യൂസ് വയനാട് റിപ്പോർട്ടർ അരുൺവിൻസെൻ്റിനും  വരദൂർ എ .യു.പി സ്ക്കൂൾ പുർവ്വ വിദ്യാർത്ഥി സംഘടനയായ  ഓർമ്മത്തണലിൻ്റെ നേതൃത്വത്തിൽ അദരിച്ചു.കേരള പിറവി ദിനത്തിൽ കോവിഡ് പ്രോട്ടോകോൾപ്രകാരമായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്. എൺപത്തിയഞ്ചാം വയസ്സിലും അബ്ദുക്ക പാഴ്മരത്തിലാണ് കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്നത്. പ്രകൃതിക്കും പരിസ്ഥിതിക്കും ദേഷം വരതെ വീട്ടിൽ ഇരിന്ന് പ്രായത്തെ തോൽപിച്ചാണ് അബ്ദുക്കയുടെ കളിപ്പാട്ടങ്ങളുടെ നിർമ്മാണം. ഇത് ദേശീയ മാധ്യമമായ ദുരദർശനിൽ റിപ്പോർട്ട് ചെയ്യുകയും ലക്ഷകണക്കിന് പ്രേക്ഷകർ കാണുകയും ചെയ്തു. ഇതാണ് മികച്ച വാർത്തയക്കുള്ള അവാർഡിന് അരുൺ വിൻസെൻ്റീനെ അർഹനക്കയാത്.അവാർഡ് നേടിയാ അരുണിനെയും  അബ്ദുക്കയെയും റിട്ടയർഡ് ഡെപ്യൂട്ടി കലക്ടർ കതിർ വടിവേലു പൊന്നടയണിച്ച് ആദരിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് സാരിൻ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റ പി കൃഷ്ണനന്ദ്, പി എസ് സുരേഷ് വി.എസ് രാജേഷ്, എം.പി അബുദൾലത്തിഫ്, സി സുരജ് എന്നിവർ പ്രസംഗിച്ചു.അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടന്ന് അരുൺ വിൻസെൻ്റും തനിക്ക് കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്നതിന് ഒത്തിരി അശയങ്ങൾ ഉണ്ടങ്കിലും  നിർമ്മാണ ഉപകരണങ്ങളുടെ കുറവുണ്ടന്നും അരെങ്കിലും സഹായിച്ചൽ ഇനിയും ജീവൻ തുടിക്കുന്ന കളിപ്പാട്ടങ്ങൾ നിർമ്മിക്കാൻ കഴിയുമെന്നും അബ്ദുക്കയും പറഞ്ഞു. അബ്ദുക്കയുടെ കളിപ്പാട്ടങ്ങൾ വാങ്ങുന്നതിന് അന്യജില്ലകളിൽ നിന്നും പോലും നിരവധി പേർ അന്വേഷിച്ച് എത്തുന്നുണ്ട്. ചൈനിസ് കളിപ്പാട്ടങ്ങൾക്ക് നിയന്ത്രണം വന്നതോടെ അബ്ദുക്കയുടെ വിമാനത്തിനും ഓട്ടോറിക്ഷക്കും ലോറിക്കും ഉൾപ്പടെ ആവശ്യകാരും ഏറെയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *