ചിറക്കരയിലെ എസ്റ്റേറ്റ് ഗ്രൗണ്ടിനോട്‌ അധികൃതർ തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണം; കാംപസ് ഫ്രണ്ട്


Ad
ചിറക്കര: ചിറക്കരയിലെ യുവാക്കളുടെ കായിക വികസനത്തിൽ വളരെ പ്രധാന പങ്കുവഹിക്കുന്ന എസ്റ്റേറ്റ് ഗ്രൗണ്ടിനോട്‌ മുൻസിപ്പൽ അധികൃതർ തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ചിറക്കര യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. 2019 ലെ പ്രളയത്തിൽ ഗ്രൗണ്ട് സംരക്ഷണ ഭിത്തി ഇടിഞ്ഞു വീഴുകയും അന്ന് തൊട്ടേ ചിറക്കരയിലെ കായിക പ്രേമികൾ അന്നത്തെ ഡിവിഷൻ കൗൺസിലറോടും മാനന്തവാടി മുൻസിപ്പാലിറ്റി അധികൃതരോടും നിരന്തരം സംരക്ഷണ ഭിത്തി പുതുക്കി പ്പണിയാൻ ആവശ്യപ്പെട്ടിരുന്നു. നാളിതുവരെയായിട്ടും അത് പുനർനിർമിക്കപ്പെട്ടിട്ടില്ല..
 അത് കൊണ്ട് കഴിഞ്ഞ ഭരണ സമിതിയിലെ ചെയർമാനും നിലവിലെ ഡിവിഷൻ കൗൺസിലറുമായ വി ആർ പ്രവീജ് ഇടപെട്ടു കൊണ്ട് എത്രയും പെട്ടന്ന് തന്നെ ഗ്രൗണ്ടിന്റെ സംരക്ഷണ ഭിത്തി പുനർനിർമിക്കുകയും ചിറക്കരയിലെ കായിക പ്രതിഭകളെ കളിസ്ഥലം സംരക്ഷിക്കണമെന്നും യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് സിയാദ് കെ, സെക്രട്ടറി ഇക്ബാൽ സി എന്നിവർ സംസാരിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *