April 26, 2024

പുല്‍പ്പള്ളി വികസനസമിതി വനംമന്ത്രി എ കെ ശശീന്ദ്രന് നിവേദനം നല്‍കി

0
Img 20211024 Wa0017.jpg
പുല്‍പ്പള്ളി: പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ ചേകാടി-ഉദയാകവല റോഡിലെ വനപാതയിലേ യാത്രക്കാര്‍ക്കും മറ്റും അപകട ഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പുല്‍പ്പള്ളി വികസനസമിതിയുടെ നേതൃത്വത്തില്‍ വനംമന്ത്രി എ കെ ശശീന്ദ്രന് നിവേദനം നല്‍കി. ഗോത്രവിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേകാടിയിലെ ജനങ്ങള്‍ക്ക് പുല്‍പ്പള്ളി, ബത്തേരി അടക്കമുള്ള സ്ഥലങ്ങളില്‍ എത്തിപ്പെടുന്നതിന് ഏക ആശ്രയമായ റോഡില്‍ കെ എസ് ആര്‍ ടി സി ബസ് അടക്കമുള്ള വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായി ഒട്ടേറെ മരങ്ങളാണ് ഉണങ്ങി നില്‍ക്കുന്നത്. കാറ്റിലും മഴയിലും നിലംപൊത്താവുന്ന രീതിയിലുള്ള ഈ മരങ്ങള്‍ മുറിച്ചുമാറ്റിയില്ലെങ്കില്‍ അപകടമുണ്ടാകുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ട് എത്രയും വേഗം മരങ്ങള്‍ മുറിച്ച് മാറ്റി യാത്രക്കാര്‍ക്ക് സുരക്ഷിതത്വമൊരുക്കണമെന്നും, വനംവകുപ്പ് ഇതില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും മന്ത്രി നല്‍കിയ നിവേദനത്തില്‍ പുല്‍പ്പള്ളി വികസനസമിതി അഭ്യര്‍ത്ഥിച്ചു. ചെയര്‍മാന്‍ ജോസ് നെല്ലേടം, കണ്‍വീനര്‍ ഇ കെ ജോയി, ട്രഷറര്‍ ഉലഹന്നാന്‍ നീറന്താനം, സി ഡി ബാബു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *