April 29, 2024

ഈർക്കിലിൽ ചീകിയെടുക്കാം വീടും വീണയും പിന്നെ ഗിറ്റാറും ,അമ്പരപ്പിക്കുന്ന സർഗാത്മകതയുമായി സുനിൽ

0
Screenshot 20211102 094715.jpg
റിപ്പോർട്ട് / ശ്രീന പര മേശ്വരൻ
നടവയൽ :കോവിഡ് കാലം  നമുക്ക് തന്നത്  സർഗ്ഗത്മകതയുടെ പുതിയ ലോകം കൂടിയാണ്. നിരവധി ആളുകൾ അവരുടേതായ മേഖലകളിൽ കഴിവ് തെളിയിച്ചിരുന്നു. ഇവർക്കിടയിൽ നിന്ന് ഈർക്കിൽ ഉപയോഗിച്ച് സ്വപ്ന സൗധങ്ങൾ നിർമ്മിച്ചു വ്യത്യസ്തനവുകയാണ് നടവയൽ പുത്തൻ പുരയിൽ സുനിൽ കുമാർ.
ഈർക്കിൽ ഉപയോഗിച്ച് വിവിധ രൂപത്തിലും ഭംഗിയിലും ഒരുക്കിയിരിക്കുകയാണ് ഈ ഈർക്കിൽ കൊട്ടാരങ്ങൾ. പെയിന്റിംഗ് തൊഴിലാളിയായ സുനിൽ കുമാർ ജോലിക്കിടയിൽ കിട്ടുന്ന ചെറിയ  ഇടവേളകളിലാണ് ഈ ഈർക്കിൽ വീടുകൾ നിർമ്മിക്കുന്നതിനായി ചിലവഴിക്കുന്നത്. വീടുകളുടെ അടിത്തറയും ഭിത്തിയും മേൽക്കൂരയുമെല്ലാം ഈർക്കിൽ കൊണ്ടുതന്നെയാണ് എന്നതാണ് ഈ സൗധങ്ങൾക്ക് വ്യത്യസ്തത കൊണ്ടുവരുന്നത്. വീട് മാത്രമല്ല വീണയും  ഗിറ്റാറും വരെ ഈർക്കിൽ ഉപയോഗിച്ച് നിർമിച്ചിട്ടുണ്ട് ഇദ്ദേഹം. പാകമായ തേങ്ങോലകളിൽ നിന്ന് ആവശ്യമായ വലുപ്പത്തിൽ ചീകിയെടുത്താണ് ഇവ നിർമ്മിക്കുന്നത്. സ്വന്തം ഭാവനയിൽ വരുന്ന ഡിസൈനുകളാണ് കൊട്ടാരങ്ങളായി ഈർക്കിലിൽ നിന്ന് സുനിൽ കുമാർ ചീകിയെടുക്കുന്നത്. വ്യക്തമായ സൂക്ഷ്മ നിരീക്ഷണത്തിലുള്ള ഈ സൃഷ്ടികൾക്ക്  അതിന്റേതായ പൂർണ്ണതയും ഭംഗിയും ഉണ്ട്. നടവയലിൽ താമസമാക്കിയ ഇദ്ദേഹത്തിന് പൂർണ്ണ പിന്തുണയുമായി ഭാര്യയും മകനും ഒപ്പമുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *