April 29, 2024

മേപ്പാടി – ചൂരൽമല റോഡ്;എൽ.ജെ.ഡി.യുടെ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം തുടങ്ങി

0
Img 20211109 180028.jpg
മേപ്പാടി : മലയോര പാതയുടെ ഭാഗമായ മേപ്പാടി – ചൂരൽമല റോഡിന്റെ നവീകരണ പ്രവൃത്തി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് എൽ.ജെ.ഡി. പഞ്ചായത്ത് കമ്മറ്റി നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം മേപ്പാടിയിൽ ആരംഭിച്ചു.
പാർട്ടി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്കുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മേപ്പാടി- ചൂരൽമല റോഡ് ഗതാഗതയോഗ്യമാക്കേണ്ടത് വയനാടിന്റെ സാമ്പത്തിക പുരോഗതിക്ക് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിൽ വിനോദ സഞ്ചാര വികസനത്തിന് ഏറെ സാധ്യതയുള്ള പ്രദേശത്തിലൂടെയാണ് ഈ പാത കടന്നു പോകുന്നത്. പ്രദേശവാസികൾക്ക് പുറമെ ദിനം പ്രതി നൂറുകണക്കിന് ടൂറിസ്റ്റുകളും റോഡ് ഉപയോഗിക്കുന്നുണ്ട്. എൽ.ജെ.ഡി.യുടെ സമരത്തെ രാഷ്ട്രീമായി കാണേണ്ടതില്ല. പ്രദേശവാസികളുടെ ആവശ്യം പാർട്ടി ഏറ്റെടുക്കുകയായിരുന്നു. സാങ്കേതിക പ്രശ്നങ്ങൾ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി മാറരുത്. എം.പി. പറഞ്ഞു.
പാർട്ടി സംസ്ഥാന സമിതിയംഗം പി.കെ.അനിൽകുമാറാണ് തിങ്കളാഴ്ച നിരാഹാര സത്യാഗ്രഹം ആരംഭിച്ചത്.
പ്രസിസന്റ് പി.കോമു അധ്യക്ഷത വഹിച്ചു. ജില്ലാ സെകട്ടറിമാരായ എൻ. ഒ. ദേവസി, കെ. എസ്. സ്കറിയ, സംസ്ഥാന സമിതിയംഗം പി.കെ.അനിൽകുമാർ , യു.എ.ഖാദർ, എം.ബാലകൃഷ്ണൻ, പൗലോസ് കുറുമ്പേമഠം, യുവജനതാദൾ സംസ്ഥാന സെക്രട്ടറി ഷബീർ അലി വെള്ളമുണ്ട തുടങ്ങിയവർ സംസാരിച്ചു. 
 യുവ ജനതാദൾ ജില്ലാ പ്രസിഡന്റ് യു.എ.അജ്മൽ സാജിദ്, സംസ്ഥാന സമിതിയംഗം ജോസ് പനമട , പഞ്ചായത്ത് ജനറൽ സെക്രട്ടറി സി.സഹദേവൻ, ഷാജി കോട്ടയിൽ, ഷംസുദ്ദീൻ അരപ്പറ്റ തുടങ്ങിയവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *