പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥികൾക്ക് നോറോ വൈറസ് അണുബാധ സ്ഥിരീകരിച്ച സംഭവം ;ആശങ്ക വേണ്ടെന്ന് സർവകലാശാല

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥികൾക്ക് നോറോ വൈറസ് അണുബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം ആവശ്യമായ നടപടികൾ സർവ്വകലാശാല കൈക്കൊള്ളു കയും എല്ലാ കുടിവെള്ള സ്രോതസ്സും അണുനശീകരണത്തിനു വേ സൂപ്പർ ക്ലോറിനേഷൻ നടത്തുകയും ചെയ്തു. നിലവിൽ കോളേജിലും സർവ്വകലാശാലയിലെ മറ്റു കുടിവെള്ള സ്രോതസ്സുകളിലും അണുബാധയുടെ ലക്ഷണങ്ങളൊന്നും തന്നെയില്ല. ഇന്നലെ നടത്തിയ സർവ്വകലാശാലയുടെ ബോർഡ് ഓഫ് മാനേജ്മെന്റ് യോഗം ഈ കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. ഇപ്പോൾ രോഗാ വസ്ഥ നിയന്ത്രണവിധേയമാണെന്നും പൊതുജനങ്ങൾക്ക് ഈ കാര്യത്തിൽ ആശങ്ക വേണ്ട എന്നും പൂക്കോട് വെറ്ററിനറി കോളേജ് ഡീൻ അറിയിച്ചു.



Leave a Reply