കർഷകസമരക്കാർക്ക് അഭിവാദ്യമർപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി
കൽപ്പറ്റ: നരേന്ദ്ര മോദിയെ മുട്ടു കുത്തിച്ച രാഹുൽ ഗാന്ധിക്കും കർഷകർക്കും അഭിവാദ്യമർപ്പിച്ചു കൊണ്ട് കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ പ്രകടനവും പൊതുയോഗവും നടത്തി.മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു.കെപിസിസി മെമ്പർ പി പി ആലി ഉദ്ഘാടനം ചെയ്തു.അഡ്വക്കേറ്റ് ടി ജെ ഐസക്,കെ അജിത, പി വിനോദ് കുമാർ, എസ് മണി,സെബാസ്റ്റ്യൻ കൽപ്പറ്റ,ആയിഷ പള്ളിയാൽ,സലീം കാരാടൻ,ഡിന്റോ ജോസ്, ഹർഷൽ കൊന്നാടൻ,സന്തോഷ് കൈനാട്ടി, പി കെ സുഭാഷ്, മഹേഷ് എമിലി, ഷാജിദ് പുത്തൂർവയൽ തുടങ്ങിയവർ നേതൃത്വം നൽകി.
Leave a Reply